Award | മാധ്യമപ്രവർത്തകർ സത്യസന്ധതയും ആത്മാർഥതയും കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ; കെ എം അഹ്‌മദ് അവാർഡ് സമ്മാനിച്ചു
● ജിതിൻ ജോയൽ പുരസ്‌കാരം ഏറ്റുവാങ്ങി
● മാധ്യമപ്രവർത്തനം ധാർമികതയോടെ വേണമെന്ന് മന്ത്രി.
● എൻ എ നെല്ലിക്കുന്ന് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി.
കാസർകോട്: (KasargodVartha) മാധ്യമപ്രവർത്തകർ സത്യസന്ധതയും ആത്മാർഥതയും നിലനിർത്തി പ്രവർത്തിക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. കാസർകോട് പ്രസ് ക്ലബിന്റെ കെ എം അഹ്‌മദ് അനുസ്മരണ സമ്മേളനത്തിലും അവാർഡ് ദാന ചടങ്ങിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക യുഗത്തിൽ മാധ്യമരംഗത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് വേണം മാധ്യമ പ്രവർത്തനം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ മാധ്യമപ്രവർത്തകനും ആത്മബോധം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
മലയാള മനോരമ ഫോട്ടോഗ്രാഫർ ജിതിൻ ജോയൽ ഹാരിമിനാണ് കെ എം അഹ്‌മദ് അവാർഡ് സമ്മാനിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്ന് ജിതിൻ അവാർഡ് തുകയും ഫലകവും ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ എ നെല്ലിക്കുന്ന് എം.എൽ.എ. അനുസ്മരണ പ്രഭാഷണം നടത്തി.
പ്രദീപ് നാരായണൻ, ടി എ ഷാഫി, വി വി പ്രഭാകരൻ, നഹാസ് പി മുഹമ്മദ്, രവീന്ദ്രൻ രാവണീശ്വരം, സുരേന്ദ്രൻ മടിക്കൈ, പുരുഷോത്തമ പെർള സംസാരിച്ചു.
#KMAhmadAward #MediaEthics #Journalism #Kasaragod #KeralaNews #AwardCeremony