city-gold-ad-for-blogger

കെ എം അഹമ്മദ് സ്മാരക അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: (www.kasargodvartha.com 16.12.2017) മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന കെ എം അഹമ്മദിന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണവും മാധ്യമ അവാര്‍ഡ് ദാനവും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം എസ് ശ്രീകലക്ക് കലക്ടര്‍ കെ ജീവന്‍ബാബു സമ്മാനിച്ചു.

പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, റഹ് മാന്‍ തായലങ്ങാടി, ഖാദര്‍ മാങ്ങാട്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ സുകുമാരന്‍, ഡിവൈഎസ്പി ടി പി രഞ്ജിത്, മുജീബ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാവ് എം എസ് ശ്രീകല മറുപടി പ്രസംഗം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി വിനോദ് പായം സ്വാഗതവും ട്രഷറര്‍ സുനില്‍ ബേപ്പ് നന്ദിയും പറഞ്ഞു.

കെ എം അഹമ്മദ് സ്മാരക അവാര്‍ഡ് സമ്മാനിച്ചു

കെ എം അഹമ്മദ് സ്മാരക അവാര്‍ഡ് സമ്മാനിച്ചു

Keywords: Kerala, kasaragod, K.M.Ahmed, Award, Press Club, KM Ahamed memorial award handed over.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia