കാസര്‍കോട് നഗരസഭയിലെ അഴിമതിയെന്ത്? ആരോപണം ഉന്നയിക്കുന്ന സി പി എമ്മിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍
Nov 6, 2018, 21:47 IST
കാസര്‍കോട്: (www.kasargodvartha.com 06.11.2018) കാസര്‍കോട് നഗരസഭയിലെ അഴിമതിയെന്താണെന്നും അത് വ്യക്തമാക്കാന്‍ ആരോപണം ഉന്നയിക്കുന്ന സി പി എം നേതാക്കള്‍ തയ്യാറാകുന്നില്ലെന്നും നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു. ആരോപണം ഉന്നയിക്കുന്ന സി പി എമ്മിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ചു കൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യുവജനയാത്രയുടെ പ്രചരണ പദ യാത്രയുടെ ഭാഗമായി നുള്ളിപ്പാടിയില്‍ നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കെ എം അബ്ദുര്‍ റഹ് മാന്‍. കാസര്‍കോട് നഗരസഭയില്‍ അഴിമതിയുണ്ടെന്ന് പറയുന്നതല്ലാതെ എന്താണ് അഴിമതിയെന്ന് വ്യക്തമാക്കാന്‍ ഒരു സിപിഎം നേതാവിനും കഴിയുന്നില്ല. കഴിഞ്ഞ ദിവസം കാല്‍നട പ്രചരണ ജാഥ നടത്തിയപ്പോഴും ആരോപണം ഉന്നയിച്ചതല്ലാതെ അതിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കാന്‍ ഒരു നേതാവും തയ്യാറായില്ല.
കറകളഞ്ഞ മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ ഭരണസമിതിയിലേയോ കഴിഞ്ഞ ഭരണസമിതിയിലേയോ ആര്‍ക്കും അഴിമതിയുടെ പേരില്‍ തലകുനിക്കേണ്ട അവസ്ഥയില്ലെന്ന് കെ എം അബ്ദുര്‍ റഹ് മാന്‍ കൂട്ടിച്ചേര്‍ത്തു.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Municipality, News, CPM, Municipal Standing Committee Chairman, KM Abdul Rahman Challenging CPM leaders