കെ.ജെ. ജിമ്മി സിവില്‍സ്‌റ്റേഷന്‍ ലോക്കല്‍ സെക്രട്ടറി
May 17, 2015, 17:19 IST
കാസര്‍കോട്: (www.kasargodvartha.com 17/05/2015) സിപിഎം സിവില്‍സ്‌റ്റേഷന്‍ ലോക്കല്‍ സെക്രട്ടറിയായി കെ.ജെ. ജിമ്മിയെ തെരഞ്ഞെടുത്തു. നിലവിലുള്ള സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ ഏരിയാസെക്രട്ടറിയായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
യോഗത്തില്‍ കെ. വേണുഗോപാലന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ് അംഗം സി.എച്ച്. കുഞ്ഞമ്പു, കെ.എ. മുഹമ്മദ് ഹനീഫ, എം. സുമതി, ടി.എം.എ. കരീം എന്നിവര്‍ സംസാരിച്ചു.
