city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീഴൂര്‍ കളരി അമ്പലം നവീകരണ ബ്രഹ്മകലശോത്സവത്തിന് 31ന് തുടക്കം

കാസർകോട്: (www.kasargodvartha.com 28.05.2014) കീഴൂര്‍ കളരി അമ്പലം നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 31മുതല്‍ ജൂണ്‍ അഞ്ച് വരെയാണ് ബ്രഹ്മകലശോത്സവം. കലവറ നിറക്കല്‍ മെയ് 30ന് രാവിലെ 10മണിക്ക് നടക്കും. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലവറ സാധനങ്ങള്‍ ശാസ്താംകൈയിലെ ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രത്തില്‍ നിന്ന് രാവിലെ 10 മണിക്ക് ഘോഷയാത്രയായി പുറപ്പെടും.

31ന് വൈകിട്ട് 3.30ന് ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രിക്കും മറ്റ് തന്ത്രിവര്യന്മാര്‍ക്കും കീഴൂര്‍ ശാസ്താ ക്ഷേത്ര പരിസരത്ത് പൂര്‍ണകുംഭത്തോടെയുള്ള വരവേല്‍പ്പ് നല്‍കും. വൈകിട്ട് 4മണിക്ക് ബ്രഹ്മകലശോത്സവ കമ്മിറ്റി ചെയര്‍മാന്‍ ബി. വസന്തപൈ ബദിയടുക്കയുടെ അധ്യക്ഷതയില്‍ ഉദ്ഘാടന സമ്മേളനം നടക്കും. കെ.പി പത്മകുമാര്‍ ആമുഖ പ്രഭാഷണം നടത്തും. ഉച്ചില്ലത്ത് കെ.യു ദാമോദരതന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. സുവനീര്‍ പ്രകാശനം ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ നിര്‍വഹിക്കും. എഴുത്തുകാരനും അവതാരകനും ഫിലോസഫി ഗവേഷകനുമായ രാഹുല്‍ ഈശ്വര്‍ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് ഏഴിന് ഭജന. എട്ട് മണിക്ക് നൃത്തനൃത്ത്യങ്ങള്‍. 8.30ന് സമൂഹപ്രാര്‍ത്ഥന.

ജൂണ്‍ 1ന് രാവിലെ 6മണിക്ക് ഗണപതിഹോമം. 9.30ന് ദാസസങ്കീര്‍ത്തനം, ഉച്ചക്ക് അന്നദാനം, 3.30ന് കൊണ്ടേവൂര്‍ യോഗാനന്ദ സരസ്വതിക്ക് വരവേല്‍പ്പ്. 4മണിക്ക് പൂരക്കളിയും മറത്തുകളിയും. 7.30ന് കാഴ്ചസമര്‍പ്പണം. രാത്രി 9ന് ശിങ്കാരിമേളം.

ജൂണ്‍ 2ന് രാവിലെ 6മണിക്ക് ഗണപതിഹോമം. 10 മണിക്ക് സദ്ഗ്രന്ഥപാരായണം. 1മണിക്ക് അന്നദാനം. 4മണിക്ക് സാംസ്‌കാരിക സദസ്. ഉദ്ഘാടനം കര്‍ണാടക സംസ്‌കാര്‍ ഭാരതി പ്രസിഡണ്ട് കുമ്പള സുന്ദരറാവു ഉദ്ഘാടനം നിര്‍വഹിക്കും. താജുദ്ദീന്‍ ബാഖവി കൊല്ലം, കൊപ്പല്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 6ന് ഭജന. രാത്രി 8മണിക്ക് സെലിന്‍ജോസും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള.

ജൂണ്‍ 3ന് ഉച്ചക്ക് 1മണിക്ക് അന്നദാനം. 3മണിക്ക് 101 പേരുടെ തിരുവാതിരക്കളി. 4മണിക്ക് വനിതാസംഗമം. ബ്ലോക്ക് പഞ്ചായത്തംഗം സ്‌നേഹലത ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. യശോദ നാരായണന്‍ അധ്യക്ഷത വഹിക്കും. ഡോ. വീണ മഞ്ചുനാഥ് മുഖ്യാതിഥിയായിരിക്കും. രാജ്‌മോഹന്‍ നീലേശ്വരം പ്രഭാഷണം നടത്തും. 5.30ന് ഭജനയും 6.30ന് തായമ്പകയും രാത്രി 8മണിക്ക് കുട്ടമത്ത് ജനാര്‍ദ്ദനനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍.

ജൂണ്‍ 4ന് രാവിലെ 9.10 മുതല്‍ 10 മണിവരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നാഗപ്രതിഷ്ഠയും സര്‍പ്പബലിയും. ഉച്ചക്ക് അന്നദാനം. 3മണിക്ക് പി. ദാമോദരപ്പണിക്കരുടെ പ്രഭാഷണം. രാത്രി 8മണിക്ക് സിനി വര്‍ഗ്ഗീസും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍.

ജൂണ്‍ 5ന് രാവിലെ 6മണിക്ക് 108 നാളികേരം കൊണ്ടുള്ള ഗണപതിഹോമം. 8.55ന് ഉപദേവതാ പ്രതിഷ്ഠ. 10.21 മുതല്‍ 10.41 വരെയുള്ള മുഹൂര്‍ത്തത്തില്‍ ദേവപ്രതിഷ്ഠ. തുടര്‍ന്ന് ജീവകലശാഭിഷേകം, മഹാപൂജ എന്നിവ. 12മണിക്ക് കുറ്റിപൂജ,ഭജന. ഉച്ചക്ക് അന്നദാനം. വൈകിട്ട് 3മണിക്ക് ആചാരാസ്ഥാനിക സംഗമം. മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഏരിയാ ചെയര്‍മാന്‍ കൊയ്യം ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്യും. കീഴൂര്‍ മേല്‍ശാന്തി സി.എച്ച.് ജയപ്രസാദ് അഡിക, തൃക്കണ്ണാട് മേല്‍ശാന്തി നവീന്‍ചന്ദ്ര കര്‍ത്തായ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പയ്യന്നൂര്‍ നാട്യസ്മൃതി ഡയറക്ടര്‍ ആര്‍.സി.കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6 മണിക്ക്‌പെരികമന ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സര്‍വൈശ്വര വിളക്ക് പൂജയോടെ സമാപിക്കും.

വാർത്താ സമ്മേളത്തില്‍ ബ്രഹ്മകലശോത്സവ കമ്മിറ്റി ചെയര്‍മാന്‍ വസന്തപൈ ബദിയടുക്ക, വര്‍ക്കിങ്ങ് ചെയര്‍മാന്‍ എ. കുഞ്ഞിക്കണ്ണന്‍, ജനറല്‍ കണ്‍വീനര്‍ എം. പുരുഷോത്തമന്‍, ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് സുനില്‍ മാങ്ങാട്, നവീകരണ കമ്മിറ്റി സെക്രട്ടറി കെ.രാജന്‍ കളനാട്, ട്രഷറര്‍ കെ.വി പത്മകുമാര്‍ സ്വാഗതകമ്മിറ്റി പ്രസിഡണ്ട് വേണു കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

കീഴൂര്‍ കളരി അമ്പലം നവീകരണ ബ്രഹ്മകലശോത്സവത്തിന് 31ന് തുടക്കം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia