കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു
May 2, 2015, 19:43 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 02/05/2015) കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ പരിധിയിലുള്ള അംഗ മഹല്ലുകളിലെ നിര്‍ധനരായ ആളുകള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സംയുക്ത ജമാഅത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
സംയുക്ത ജമാഅത്ത് യു.എ.ഇ കമ്മിറ്റി കേന്ദ്ര കമ്മിറ്റിയുമായി സഹകരിച്ച് ഈ വര്‍ഷം നടപ്പിലാക്കുന്ന നിര്‍ധനരായ പത്തോളം യുവതികളുടെ വിവാഹ കര്‍മം റംസാന്‍ കഴിഞ്ഞതിന് ശേഷം നടത്തി കൊടുക്കാന്‍ തീരുമാനിച്ചു. ഇതിന് വേണ്ടി മലയോര മേഖലയിലുള്ള മഹല്ലുകളിലെ നിര്‍ധനരായ യുവതികളെയാണ് പരിഗണിക്കുക. ഇവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള സബ് കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം രൂപം നല്‍കി.
സംയുക്ത ജമാഅത്ത് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത - ഭൗതിക വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിത്വ ഗതിയില്‍ മുന്നോട്ട് നീക്കും. ഈ പദ്ധതിക്കും മലയോര മേഖലക്കാണ് കൂടുതല്‍ പരിഗണന.
യോഗത്തില്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. കല്ലട്ര മാഹിന്‍ ഹാജി, യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് എം.എ മുഹമ്മദ്കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, ഹാജി അബ്ദുല്ല ഹുസൈന്‍, അബ്ദുല്‍ ഹക്കീം ഹാജി കോയിത്തിടില്‍, കെ.ബി.എം ഷരീഫ് കാപ്പില്‍, ഹമീദ് കുണിയ, എം.എച്ച് മുഹമ്മദ്കുഞ്ഞി മാങ്ങാട് എന്നിവര്‍ സംസാരിച്ചു. വിവാഹത്തിനു അര്‍ഹരായ യുവതികളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള സബ് കമ്മിറ്റിയില്‍ ഭാരവാഹികളെ കൂടാതെ അബ്ദുല്‍ ഖാദര്‍ ഹാജി മാണിമൂല, മുഹമ്മദ്കുട്ടി മാസ്റ്റര്‍ പടുപ്പ്, ലത്വീഫ് പടുപ്പ് എന്നിവരെയും തിരഞ്ഞെടുത്തു.

Keywords : Kasaragod, Kerala, Melparamba, Kizhur, Jamaath-committee, Project.