city-gold-ad-for-blogger

സമൂഹത്തിന് മാതൃകയായി കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്തിന്റെ മംഗല്യം 2016

മേല്‍പറമ്പ്: (www.kasargodvartha.com 26/02/2016) സമൂഹ മധ്യത്തില്‍ ഗുണഭോക്താക്കളെ പ്രദര്‍ശിപ്പിച്ച് അപമാനിതരാക്കുന്നതിനു പകരം വ്യത്യസ്ത സന്ദേശം നല്‍കി കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്തിന്റെ പരിധിയില്‍പ്പെട്ട മലയോര മേഖലകളിലെ അര്‍ഹരായ പെണ്‍കുട്ടികളെ കണ്ടെത്തി അവരുടെ സൗകര്യത്തിന് അനുസരിച്ച് വീട്ടുകാര്‍ നടത്തുന്ന വിവാഹത്തിന് യു.എ.ഇ കമ്മിറ്റിയുടെ സഹകരണത്തോടെ ഒരു പെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം രൂപയുടെസാമ്പത്തിക സഹായം നല്‍ക്കുന്ന പദ്ധതി 'മംഗല്യം 2016 ' സമൂഹത്തിന് മാതൃകയായി. മേല്‍പറമ്പ് സി എം ഉസ്താദ് നഗറില്‍ കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി ത്വാഖ അഹ് മദ് മൗലവിയുടെ പ്രാര്‍ത്ഥനയോടെ പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി സ്വാഗതം പറഞ്ഞു. യു.എ.ഇ കമ്മിറ്റിയുടെ ധനസഹായം പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞിയില്‍ നിന്നും കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ് മദ് മൗലവി ഏറ്റുവാങ്ങി. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് സംയുക്ത ഖാസി ഫ്രൊഫ കെ. ആലിക്കുട്ടി മുസ്ല്യാര്‍, സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാര്‍, പള്ളിക്കര സംയുക്ത ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ചെര്‍ക്കളം അബ്ദുല്ല, കെ. മൊയ്തീന്‍ കുട്ടി ഹാജി, പി.ബി അബ്ദുര്‍ റസാഖ് എം എല്‍ എ, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.എ മുഹമ്മദാലി, പാദൂര്‍ കുഞ്ഞാമു ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, മജീദ് ചെമ്പിരിക്ക, ടി.ഡി കബീര്‍, ഹാജി അബ്ദുല്ല ഹുസൈന്‍, അബൂബക്കര്‍ ഉദുമ, ഷാഫി ഹാജി കട്ടക്കാല്‍, ഹക്കീം കളനാട്, കെ.ബി.എം ഷെരീഫ് കാപ്പില്‍, അബ്ദുല്ല കളനാട്, എം.എച്ച് മുഹമ്മദ് കുഞ്ഞി, അന്‍വന്‍ കോളിയടുക്കം, ഹമീദ് കുണിയ, പാദൂര്‍ നിസാര്‍, ജലീല്‍ കോയ, സി.എല്‍ റഷീദ് ഹാജി പ്രസംഗിച്ചു.

സമൂഹത്തിന് മാതൃകയായി കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്തിന്റെ മംഗല്യം 2016

Keywords : Kizhur, Jamaath, Committee, Wedding, Programme, Inauguration, Melparamba, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia