city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയ്യാര്‍ കിഞ്ഞണ്ണറൈയുടെ 101-ാം ജന്മദിനം ആഘോഷിച്ചു

കാസര്‍കോട്: (www.kasargodvartha.com 08/06/2015) കന്നടമഹാകവിയും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായ കയ്യാര്‍ കിഞ്ഞണ്ണറൈയുടെ 101 -ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കര്‍ണ്ണാടക സാംസ്‌ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബദിയടുക്ക പെര്‍ഡാല കളകളയിലെ കവിയുടെ ഭവനമായ കവിതാകുടീരത്തിലാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്.

കര്‍ണ്ണാടക വനം ,പരിസ്ഥിതി വകുപ്പ് മന്ത്രി ബി. രമാനാഥറൈ യുടെ അധ്യക്ഷതയില്‍ നടന്ന  പരിപാടി  കര്‍ണ്ണാടക  മുന്‍ ലോകായുക്ത എന്‍. സന്തോഷ് ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്തു.  കര്‍ണ്ണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ മുഖ്യാതിഥിയായിരുന്നു.  കവിയുടെ  രണ്ട് കവിതാസമാഹരങ്ങള്‍ ഇംഗ്ലീഷിലേക്കും ഒരു കവിതാസമാഹാരം  ഹിന്ദിയിലേക്കും പുതുതായി  തര്‍ജ്ജമ ചെയ്തിരുന്നു.  ഈ പുസ്തകങ്ങളുടെ  പ്രകാശനവും  എന്‍. സന്തോഷ് ഹെഗ്‌ഡെ  നിര്‍വ്വഹിച്ചു. കവിയുടെ മരുമകന്‍ ബി. ഭുവനപ്രസാദ് ഹെഗ്‌ഡെ കവിയുടെ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്തകവും  ചടങ്ങില്‍ പ്രകാശനം ചെയ്തു. കവിയുടെ പുസ്തകം ഇംഗ്ലീഷിലേക്ക്  തര്‍ജ്ജമ  ചെയ്ത മൈഥിലി പി റായി യേയും എ. നരസിംഹഭട്ടിനെയും ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്ത പ്രൊഫ. വിഷ്ണുഭട്ട് സജന്‍കിലയെയും ചടങ്ങില്‍ ആദരിച്ചു. മാതൃഭാഷയില്‍  നാം അഭിമാനം കൊളളണമെന്നും ഇംഗ്ലീഷിനോടുളള വ്യാമോഹം നമ്മുടെ മണ്ണിനും സംസ്‌ക്കാരത്തിനും യോജിച്ചതല്ലെന്നും മാതൃഭാഷയില്‍ തന്നെ  വിദ്യാഭ്യാസം  സ്വായത്തമാക്കുകയും വേണമെന്ന് കയ്യാര്‍  കിഞ്ഞണ്ണ റൈ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ച  കേരള മുന്‍ മന്ത്രി സി.ടി അഹമ്മദലി കവിയുടെപുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു.  ബദിയടുക്കയില്‍ നിന്നും കവിയുടെ ഭവനത്തിലേക്കുളള  റോഡിന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്തതുപോലെ കവിയുടെ പേരില്‍ ബദിയടുക്ക  പഞ്ചായത്തില്‍ ലൈബ്രറി ആരംഭിക്കുമെന്ന്  ബദിയടുക്ക ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പറഞ്ഞു.  ലൈബ്രറി ആരംഭിക്കുന്നതുമായി  ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ ഈ മാസം തന്നെ അദ്ദേഹത്തിന്റെ ബന്ധുക്കളുമായി നടത്തുമെന്ന്  അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടക എംഎല്‍എ ശകുന്തള ഷെട്ടി,  മോഹന ആള്‍വ, അജിത്കുമാര്‍ റായി മാലഡി, മോഹന്‍കുമാര്‍ ഗൗഡ, ഹരികൃഷ്ണന്‍ പുനരുരു, എസ് പ്രദീപ്കുമാര്‍ കല്‍ക്കുറ,  ബി. സുബ്ബയ്യ റായ്, എസ്.വി ഭട്ട്, എം. ഉമേഷ് സാലിയന്‍, ഡോ. വസന്തകുമാര്‍ പെര്‍ള, ശങ്കര സാറഡുക്ക, അംബ തനയ മുദ്രാടി, കുതി വസന്തഷെട്ടി, രാമ, ചന്ദ്രഹാസ റൈ, യു.പി ഉദ്ധ്യായ, ഹെരിഞ്ച കൃഷ്ണഭട്ട്, എസ്. എന്‍ മയ്യ, വിശ്വനാഥ ഷെട്ടി കുദ്വാപാടി, എ.ജെ ഷെട്ടി, ഡോ. നരേന്ദ്രറായ് ദേര്‍ല, മനോഹര്‍ പ്രസാദ്, ഡോ. യു. മഹേശ്വരി, മലാര് ജയരാമറൈ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 കവിതാകുടീരത്തില്‍ കവിയുടെ പ്രസിദ്ധീകരിച്ച  ലേഖനങ്ങളുടെയും കവിതകളുടെയും, പുരസ്‌ക്കാരങ്ങളുടെയും  പ്രദര്‍ശനവും ഒരുക്കിയിരുന്നു. പ്രശസ്ത ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ  കവിയുടെ  ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളെ  ചിത്രങ്ങളാക്കി അവതരിപ്പിച്ചു.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഗീത പരിപാടിയും  നടത്തി. ബഹുമുഖ പ്രതിഭയായ മഹാകവി  കയ്യാര്‍ കിഞ്ഞണ്ണറൈ മലയാളത്തില്‍ നിന്നും നിരവധി കൃതികള്‍ കന്നടയിലേക്കും തര്‍ജ്ജിമ ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, എസ്.കെ പൊറ്റക്കാട് തുടങ്ങിയവരുമായി അടുത്ത ആത്മബന്ധമാണ് കവിക്കുണ്ടായിരുന്നത്. പൊതുപ്രവര്‍ത്തന രംഗത്തും തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു കിഞ്ഞണ്ണറായിയുടേത്.  അദ്ദേഹം ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കയ്യാര്‍ കിഞ്ഞണ്ണറൈയുടെ 101-ാം ജന്മദിനം ആഘോഷിച്ചു


Keywords :   Kasaragod, Kerala, Birthday, Celebration, Programme, Inauguration,  Kinhanna Rai celebrates 101th birthday. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia