city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kindness | 'സ്നേഹിച്ചു കൊല്ലുന്ന നന്മയുളള മനുഷ്യർ'; കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് മത പണ്ഡിതൻ; പോസ്റ്റ് വൈറലായി

Auto-rickshaw drivers at Kasaragod railway station, Kerala, India
Photo Credit: Screenshot from a Facebook post by Kabeer Himami Bovikkanam

● മനുഷ്യത്വപരമായ സമീപനമാണ് ഉണ്ടായത് 
● നിരവധി പേർ പോസ്റ്റ് പങ്കുവെക്കുകയും പ്രതികരിക്കുകയും ചെയ്തു.
● ഡ്രൈവർമാരുടെ നല്ല മനസ്സിനെ പലരും പ്രശംസിച്ചു.

കാസർകോട്: (KasargodVartha) കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മനുഷ്യത്വത്തെക്കുറിച്ചുള്ള ഒരു ഫേസ്‌ബുക് പോസ്റ്റ് വൈറലായി. മത പണ്ഡിതനായ കബീർ ഹിമമി ബോവിക്കാനമാണ് തന്റെ അനുഭവം പങ്കുവെച്ചത്. പണമെടുക്കാൻ മറന്നുപോയതിനെ തുടർന്ന് സഹായം നൽകിയ ഓടോറിക്ഷ ഡ്രൈവർമാരുടെ നല്ല മനസ്സിനെക്കുറിച്ചാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്.

കബീർ ഹിമമി ബോവിക്കാനം കോഴിക്കോട്ടേക്കുള്ള യാത്രക്കായാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അന്നേരമാണ് അമളി മനസ്സിലായത്. കൈയ്യിൽ പണമില്ല. എടിഎം മറന്നിരിക്കുന്നു. ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ അദ്ദേഹം ഓടോറിക്ഷ ഡ്രൈവർമാരെ സമീപിച്ചു സഹായം അഭ്യർത്ഥിച്ചു.

കബീർ ഹിമമി 500 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ 1000 രൂപ നൽകി സഹായിക്കുകയായിരുന്നു ഓടോറിക്ഷ ഡ്രൈവർമാർ. 'ഇതെന്തൊരു മനുഷ്യർ. സ്നേഹിച്ചു കൊല്ലുന്ന നന്മയുളള മനുഷ്യർ. മറക്കില്ല സുഹൃത്തേ ഇരു ലോകത്തും. കാസർകോട് റെയിൽവേ ഓട്ടോ തൊഴിലാളികൾ എന്നും മനസ്സ് കീഴടക്കിട്ടേ ഉള്ളൂ. നിർഭയത്തത്തോടെ ഏത് പാതിരാവിലും അവർ നമ്മോടൊപ്പമുണ്ട്', അദ്ദേഹം കുറിച്ചു.

കബീർ ഹിമമി ബോവിക്കാനത്തിന്റെ ഫേസ്‌ബുക് പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി. നിരവധി ആളുകൾ പോസ്റ്റ് ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു. ഓടോറിക്ഷ ഡ്രൈവർമാരുടെ നല്ല മനസ്സിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയും. 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'മനസ്സ് കീഴടക്കിയ കാസറഗോഡ് റെയിൽവേ ഓട്ടോ ഡ്രൈവർമാർ. അവർ വേറെ ലെവലാ 🥰
കഴിഞ്ഞ ദിവസം അതിരാവിലെ കോഴിക്കോടേക്കുള്ള യാത്ര . റെയിൽവേയിലെത്തിയ നേരം അമളി മനസ്സിലാക്കി.  കൈയ്യിൽ പണമില്ല. ATM മറന്നിരിക്കുന്നു. ഒറ്റ മിനുട്ടിൽ ട്രൈൻ എത്തുന്നു. മുന്നിൽ ഒറ്റ മാർഗം ഓട്ടോ ഡ്രൈവർമാരോട് ചോദിക്കണം. 

പ്ലീസ് ഒരു 500 തരാമോ പണമായി ? പുഞ്ചിരി വിടർന്ന മുഖവുമായി  ഉസ്താത് എവിടേക്ക്. കോഴിക്കോട് 
കൂടെയുള്ള മറ്റൊരു നന്മയുള്ള ഡ്രൈവർ 500 തികയൂല 1000 കൊട്ക്ക് ടാ ഇലെങ്കിൽ ഞാൻ തരാം
അള്ളാഹ് ഇതെന്തൊരു മനുഷ്യർ സ്നേഹിച്ചു കൊല്ലുന്ന നന്മയുളള മനുഷ്യർ. മറക്കില്ല സുഹൃത്തേ ഇരു ലോകത്തും. കാസറഗോഡ് റെയിൽവേ ഓട്ടോ തൊഴിലാളികൾ എന്നും മനസ്സ് കീഴടക്കിട്ടേ ഉള്ളൂ. നിർഭയത്തത്തോടെ ഏത് പാതിരാവിലും അവർ നമ്മോടൊപ്പമുണ്ട്'

ഈ വാർത്ത ഷെയർ ചെയ്യുക. അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.

A Facebook post about the kindness of auto-rickshaw drivers at Kasaragod railway station has gone viral. Kabir Himami Bovikkanam shared his experience of how the drivers helped him when he forgot to carry money. He was traveling to Kozhikode and realized he had no money. The drivers gave him Rs. 1000, and he praised their helpful nature in his post.

#Kasaragod #AutoDrivers #Kindness #Kerala #GoodDeeds #ViralPost

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia