ആഴക്കിണറ്റിൽ നിന്ന് ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

● കിണറ്റിൽ വീണത് 20 കോൽ ആഴമുള്ളതിൽ.
● റസ്ക്യൂ നെറ്റ് ഉപയോഗിച്ചാണ് രക്ഷിച്ചത്.
● ആട്ടിൻകുട്ടിയുടെ ഉടമയെ അറിയില്ല.
● സീനിയർ ഓഫീസർ വേണുഗോപാൽ നേതൃത്വം നൽകി.
● സിറാജുദ്ദീൻ കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി.
കാസർകോട്: (KasargodVartha) മൊഗ്രാൽ പുത്തൂർ കുളംങ്കരയിൽ ആൾമറയുള്ളതും 20 കോൽ ആഴവും 15 കോൽ വെള്ളവുമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.
സമീപവാസികൾ ഏറെ വൈകിയാണ് ആട്ടിൻകുട്ടി കിണറ്റിൽ വീണ വിവരം ശ്രദ്ധിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ നാട്ടുകാർ കാസർകോട് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി സി സിറാജുദ്ദീൻ രക്ഷാപ്രവർത്തനത്തിനായി കിണറ്റിലിറങ്ങി.
തുടർന്ന്, റസ്ക്യൂ നെറ്റ് ഉപയോഗിച്ച് ആട്ടിൻകുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. ആട്ടിൻകുട്ടി ആരുടേതാണെന്ന് ഇതുവരെ അറിവായിട്ടില്ല. ഈ രക്ഷാപ്രവർത്തനത്തിൽ ഇ പ്രസീദ്, എസ് അരുൺകുമാർ, അഖിൽ അശോകൻ എന്നിവരും പങ്കാളികളായി.
ഈ വാർത്ത ഷെയർ ചെയ്യുക! നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
Article Summary: Firefighters in Kasaragod rescued a goat kid that fell into a deep well.
#KasaragodRescue, #GoatRescue, #Firefighters, #KeralaNews, #AnimalRescue, #WellAccident