city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍ ലോറി കടത്തിക്കൊണ്ടുപോയി 60,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 02/11/2017) മണല്‍ ലോറി കടത്തിക്കൊണ്ടുപോയി 60,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ 2 പേര്‍ കൂടി അറസ്റ്റിലായി. മംഗല്‍പാടി കൃഷ്ണ നഗറിലെ ശ്രീജിത്ത് (24), കുഞ്ചത്തൂര്‍ പദവിലെ അശ്വത് (24) എന്നിവരെയാണ് ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും ബദിയടുക്ക പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് മണല്‍ കടത്തി വരികയായിരുന്ന ലോറി നീര്‍ച്ചാലില്‍ വെച്ച് തടഞ്ഞുനിര്‍ത്തുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോവുകയുമായിരുന്നു. പിന്നീട് ലോറി വിട്ട് നല്‍കണമെങ്കില്‍ 60,000 രൂപ മോചനദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് കേസ്.

മണല്‍ ലോറി കടത്തിക്കൊണ്ടുപോയി 60,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍

കേസില്‍ രണ്ടു പേരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ ബേള ചൗക്കാറിലെ അക്ഷയ് (24), കുഞ്ചത്തൂരിലെ സന്ദേശ് (24) എന്നിവര്‍ റിമാന്‍ഡിലാണ്.

Related News:

മണല്‍ ലോറി കടത്തിക്കൊണ്ടുപോയി 60,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Badiyadukka, Sand Lorry, Case, Arrest, DYSP, Threatened, Police, Remand, News, Kidnapping case; 2 more arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia