city-gold-ad-for-blogger

യുവനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്; പള്‍സര്‍ സുനിയെ തെളിവെടുപ്പിനായി കാസര്‍കോട്ട് കൊണ്ടുവരും

കാസര്‍കോട്: (www.kasargodvartha.com 20.07.2017) 2011 ല്‍ യുവ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയെ തെളിവെടുപ്പിനായി കാസര്‍കോട്ട് കൊണ്ടുവരും. ഈ കേസില്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ബുധനാഴ്ച മുതല്‍ അഞ്ചുദിവസത്തേക്ക് എറണാകുളം സൗത്ത് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരത്തെ തുടര്‍ന്നാണ് അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം പൊലീസ് പള്‍സര്‍ സുനിയെ തെളിവെടുപ്പിനായി കാസര്‍കോട് ചെറുവത്തൂരിലെത്തിക്കുന്നത്.

ചെറുവത്തൂരുമായി ബന്ധമുള്ള ഒരു നടിയെ തട്ടിക്കൊണ്ടുപോകാനും സുനിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഇതിനായി നിയോഗിച്ച ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറിന്റെ ഡ്രൈവറെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. പാടിയോട്ടുചാല്‍ പൊന്നുംവയല്‍ സ്വദേശി സുനീഷിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. നിരവധി തവണ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ചെറുവത്തൂര്‍ വഴി കാഞ്ഞങ്ങാട്ടേക്ക് സുനീഷ് ടെമ്പോ ട്രാവലര്‍ ഓടിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പിനാണ് പള്‍സര്‍ സുനിയെ കാസര്‍കോട്ടേക്ക് കൊണ്ടുവരുന്നത്.
യുവനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്; പള്‍സര്‍ സുനിയെ തെളിവെടുപ്പിനായി കാസര്‍കോട്ട് കൊണ്ടുവരും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Attack, case, Kidnapping attempt case; Pulsar Suni bring to Kasaragod for evidence taking

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia