മെഡിക്കല്‍ ഷോപ്പില്‍ പോയി മടങ്ങുകയായിരുന്ന രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
Nov 1, 2016, 10:21 IST
ഉപ്പള: (www.kasargodvartha.com 01/11/2016) മെഡിക്കല്‍ ഷോപ്പില്‍ പോയി മടങ്ങുകയായിരുന്ന രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. മണ്ണംകുഴിയിലെ 12 ഉം 14 ഉം വയസുള്ള രണ്ട് കുട്ടികളെയാണ് വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പരാതി.
രക്ഷപ്പെട്ടോടിയ കുട്ടികള്‍ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും വാനിനെ കണ്ടെത്താനായില്ല. മൂന്നുപേരാണ് വാനിലുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kidnap-attempt, complaint, Police, Investigation, Kidnapping attempt against students.