ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
Apr 28, 2015, 13:40 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2015) സിനിമാ നിര്‍മാതാവായ കൊച്ചിയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടു പോയി യുവതിക്കൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോയെടുത്ത ശേഷം ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. കുമ്പള പൂക്കട്ടയിലെ പൂക്കട്ട നിസാം എന്ന നിസാ (36) മിനെയാണ് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്ത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ കോട്ടയം സ്വദേശി ഉള്‍പെടെ മൂന്നു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിസാം കര്‍ണാടകയിലും മറ്റും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ തളിപ്പറമ്പിലെ ഭാര്യാ വീട്ടിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
നേരത്തെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നിസാമിനെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. അന്ന് പോലീസ് വാഹനത്തെ വെട്ടിച്ച് കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. നാല് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

നേരത്തെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നിസാമിനെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. അന്ന് പോലീസ് വാഹനത്തെ വെട്ടിച്ച് കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. നാല് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Keywords : Kasaragod, Kerala, Accuse, Arrest, Police, Investigation, DYSP, Kidnap, Pookkatta Nisam.