city-gold-ad-for-blogger

ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം: ക്യാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തി പ്രതിഷേധം

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 21.11.2018) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് കുന്നില്‍ ബ്രദേഴ്സിന്റെ നേതൃത്വത്തില്‍ വലിയ ക്യാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തി പ്രതിഷേധത്തിന്റെ പുതിയൊരു സമരമുറക്ക് തുടക്കം കുറിച്ചു. കുന്നില്‍ ഖത്തീബ് താജുദ്ദീന്‍ ദാരിമി പടന്ന ആദ്യ ഒപ്പ് ചാര്‍ത്തി ഉദ്ഘാടനം ചെയ്തു.
ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം: ക്യാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തി പ്രതിഷേധം

ദേശീയപാതക്കരികില്‍ സ്ഥാപിച്ച ക്യാന്‍വാസില്‍ നൂറു കണക്കിനാളുകളാണ് അധികാരികളുടെ കണ്ണു തുറപ്പിക്കാനായി ഒപ്പുവെച്ചത്. സിനിമാ, നാടക സംവിധായകന്‍ ഗോപി കുറ്റിക്കോല്‍ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Sign protest, Mogral, Kasaragod, News, Qazi death, Kunnil Brothers, Khazi death; Sign protest conducted

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia