city-gold-ad-for-blogger

ഖാസിയുടെ മരണം: ബന്ധുക്കള്‍ വി എസിനെ കണ്ടു; അന്വേഷണം വഴിതെറ്റിയാല്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നല്‍കി

കാസര്‍കോട്: (www.kasargodvartha.com 20.04.2016) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് സിബിഐ യുടെ പുനരന്വേഷണം വഴിതെറ്റിയാല്‍ ഏത് സമരത്തിനും ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. ഖാസി കേസില്‍ സഹായവും സഹകരണവും ആവശ്യപ്പെട്ട് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വി എസിനെ സന്ദര്‍ശിച്ച് ബന്ധുക്കള്‍ നിവേദനം നല്‍കിയശേഷം നടത്തിയ കൂടിക്കാഴ്ചയിലാണ് വി എസ് ഈ ഉറപ്പ് നല്‍കിയത്.

ഖാസിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സിബിഐ അട്ടിമറിച്ചുകൊണ്ട് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത് കോടതി തള്ളിയതടക്കമുള്ള കാര്യങ്ങള്‍ ബന്ധുക്കള്‍ വി എസിനെ ബോധ്യപ്പെടുത്തി. സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനടക്കമുള്ള നേതാക്കളും വി എസിനൊപ്പം ഉണ്ടായിരുന്നു.

ഖാസിയുടെ മകന്‍ സി എം മുഹമ്മദ് ഷാഫി, മരുമകന്‍ അഹമദ് ഷാഫി ദേളി, സിദ്ദീഖ് നദ് വി ചേരൂര്‍, എം എം ഹംസ, ഇ അബ്ദുല്ലക്കുഞ്ഞി എന്നിവരുമായാണ് വി എസ് കൂടിക്കാഴ്ച നടത്തിയത്. കോടതി ഉത്തരവുകളുടെ പകര്‍പ്പും നിവേദനത്തോടൊപ്പം വി എസിന് ബന്ധുക്കള്‍ നല്‍കിയിട്ടുണ്ട്.

ഖാസിയുടെ മരണം: ബന്ധുക്കള്‍ വി എസിനെ കണ്ടു; അന്വേഷണം വഴിതെറ്റിയാല്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നല്‍കി


Keywords: Khaz, Kasaragod, Chembarika, V.S Achuthanandan, CPM, Guest-house, Investigation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia