city-gold-ad-for-blogger

ഖാസി കേസ്: ഒപ്പുമരച്ചുവട്ടില്‍ സമരം 68 ദിവസം പിന്നിട്ടു

കാസര്‍കോട്: (www.kasargodvartha.com 17.12.2018) ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന സമരം 68 ദിവസം പിന്നിട്ടു. ഞായറാഴ്ച നടന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് ബല്ലാകടപ്പുറം ശാഖ കമ്മിറ്റി സമരപന്തലിലെത്തി.

ബല്ലാകടപ്പുറം സദര്‍ മുഅല്ലിം യൂസുഫ് നിസാമി ഉദ്ഘാടനം ചെയ്തു. യൂസഫ് അശ്അരി മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ്. ശാഖ ജനറല്‍ സെക്രട്ടറി ഹാഷിര്‍ കെ.എച്ച്, പി. മുസമ്മില്‍ എന്നിവര്‍ പ്രസംഗിച്ചു. ശാഖ ട്രഷറര്‍  ഉമ്മര്‍ എം കെ, മഷ്ഹൂദ്, കെ എച്ച്  മുഹമ്മദ് കുഞ്ഞി, ഉമ്മര്‍ മൗലവി, ഫാറൂഖ്, ഇബ്രാഹിം, എം കെ കുഞ്ഞഹ് മദ്, എം കെ അഹ് മദ് കുഞ്ഞി, പാലാട്ട് കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. ശംസുല്‍ ഉലമ സ്മാരക മാനാറുല്‍ ഹുദാ അറബിക് കോളേജ് വിദ്യാര്‍ത്ഥികളും ഒപ്പമുണ്ടായിരുന്നു.

ഖാസി കേസ്: ഒപ്പുമരച്ചുവട്ടില്‍ സമരം 68 ദിവസം പിന്നിട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, C.M Abdulla Maulavi, Khazi case: Strike 68 days passed
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia