city-gold-ad-for-blogger
Aster MIMS 10/10/2023

ഖാസി കേസ്; സിംസാറുല്‍ ഹഖ് ഹുദവി സമരപ്പന്തലിലെത്തി, ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 30.11.2018) പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു. ഖാസിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 52-ാം ദിവസമായ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാസി കേസ്; സിംസാറുല്‍ ഹഖ് ഹുദവി സമരപ്പന്തലിലെത്തി, ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യം

തികച്ചും ആത്മീയതയില്‍ കൂടി ജീവിത സായാഹ്നം വരെ ജീവിതം നയിച്ച ഒരു മഹാ പണ്ഡിതന്‍ ഒരിക്കലും ദൈവഹിതത്തിനു എതിരായി പ്രവര്‍ത്തിക്കില്ലെന്ന സാമാന്യ ബോധം അന്വേഷണ സംഘത്തിന് ഉണ്ടാകണം. സാധാരണക്കാരായ ആളുകള്‍ പോലും ഇതൊരു കൊലപാതകമാണെന്ന് തറപ്പിച്ചു പറയുമ്പോഴും അന്വേഷണ സംഘം മറ്റൊരു വഴിക്കു അന്വേഷണം നയിച്ചു കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത് ഉചിതമല്ല. അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്വേഷണ സംഘം തയ്യാറാകണമെന്നും സിംസാറുല്‍ ഹഖ് ഹുദവി ആവശ്യപ്പെട്ടു.

ചടങ്ങില്‍ സിദ്ദീഖ് നദ്വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, സി.എ. മുഹമ്മദ്, ഷാഫി ചെമ്പരിക്ക, മുഹമ്മദ് കുഞ്ഞി  കാഞ്ഞങ്ങാട്, അബ്ദുല്‍ ഖാദര്‍ സഅദി, ഷാഫി ഹാജി, ബേക്കല്‍ ഇംതിയാസ്, അമീന്‍, ഫവാസ്, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Qazi death, C.M Abdulla Maulavi, Simsarul Haq Hudavi, Khazi case; Strike 52 days passed

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL