സി.എച്ചിന്റെ സേവനം എക്കാലവും സ്മരിക്കപ്പെടും: എം.സി. ഖമറുദ്ദീന്
Jul 18, 2012, 10:07 IST
തൃക്കരിപ്പൂര്‍: സി.എച്ച്. മുഹമ്മദ് കോയയുടെ സേവനം മുസ്ലിം സമുദായത്തിലെ ഓരോ വ്യക്തിയും ജീവിച്ചിരിക്കുന്ന കാലത്തോളം സ്മരിക്കപ്പെടുമെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് പ്രസ്താവിച്ചു. പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെയും നാടിനെയും നന്മയിലേക്ക് നയിച്ച വലിയ വ്യക്തിത്വമായിരുന്നു സി.എച്ച്. വരുംകാലത്ത് വിദ്യകൊണ്ട് മാത്രമേ രക്ഷയുള്ളൂവെന്ന യാഥാര്‍ത്ഥ്യത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘവീക്ഷണം നടത്തിയ മഹാനായിരുന്നു അദ്ദേഹം. ഖമറുദ്ദീന് പറഞ്ഞു.
തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖമറുദ്ദീന്. അബ്ദുല്‍ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ മേരിക്കുട്ടി സ്വാഗതം പറഞ്ഞു. ഒ.എം. മുഹമ്മദ്കുഞ്ഞി ഹാജി, എം.കുഞ്ഞിമൊയ്തീന്‍, സി.ടി. ഷാഹു പ്രസംഗിച്ചു. സി.എച്ച്. മുഹമ്മദ് കോയ, എന്‍. മുഹമ്മദ്, എന്‍. മഹമൂദ് ഹാജി എന്നിവരുടെ ഫോട്ടോകള്‍ എം.സി. ഖമറുദ്ദീന് അനാച്ഛാദനം ചെയ്തു.
Keywords: Kasaragod, Trikaripur, M.C Qamarudeen, C.H Muhammed Koya.