ഖാലിദിയ്യ: എജ്യുക്കേഷന്‍: 3-ാം വാര്‍ഷികം വ്യാഴാഴ്ച തുടങ്ങും
May 2, 2012, 09:42 IST

വോര്‍ക്കാടി: വോര്‍ക്കാടി പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ഉണ്ടായിട്ടുള്ള കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഖാലിദിയ്യ: എജ്യുക്കേഷന്‍ സെന്റര്‍ മൂന്നാം വാര്‍ഷിക സമ്മേളനം മെയ് 3, 4, 5 തിയ്യതികളില്‍ തോക്ക സുന്നങ്കള ഖാലിദിയ്യയില്‍ നടക്കും. മെയ് 3-ന് വൈകുന്നേരം 7-മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം അബ്ബാസ് ഹാജി തൌഡുഗോളിയുടെ അധ്യക്ഷതയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ മഷ്ഹൂര്‍ ഉദ്ഘാടനം ചെയ്യും. എസ്. എസ്. എഫ്. സംസ്ഥാന ഉപാധ്യക്ഷന്‍ മൂസ സഖാഫി കളത്തൂര്‍ പ്രഭാഷണം നടത്തും.
മെയ് 4-ന് നടക്കുന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇംബിച്ചിക്കോയ തങ്ങള്‍ പൊന്നങ്കള ബായാര്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സി.ടി.എം. തങ്ങള്‍ മഞ്ചേശ്വരം, സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ ഗാന്ധിനഗര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ബോധനം നടത്തും. കമ്പ്യൂട്ടര്‍ സെന്റര്‍ യു.ടി. ഖാദിര്‍ (മംഗലാപുരം എം. എല്‍. എ.), ടൈലറിംഗ് സെന്റര്‍ ടി.എം മൂസ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കും 5-ന് നടക്കുന്ന സമാപന സമ്മേളനം അബ്ബാസ് മുസ്ളിയാര്‍ മഞ്ഞനാടിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ആലികുഞ്ഞി മുസ്ളിയാര്‍ പൊയ്യത്തബയല്‍ ഉദ്ഘാടനം ചെയ്യും.
അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ ഹമീദ് മുസ്ളിയാര്‍ മാണി, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ്. എ. അബ്ദുല്‍ ഹമീദ് മൌലവി ആലമ്പാടി, സുലൈമാന്‍ കരിവെള്ളൂര്‍ , മൂസല്‍ മദനി തലകി, ഹമീദ് മദനി മച്ചമ്പാടി, കോട്ടക്കുന്ന് അബ്ദു റസാഖ് സഖാഫി, അബ്ദു റഹിം സഖാഫി ചിപ്പാര്‍, അബ്ബാസ് ഹാജി ഉപ്പള, ഹാരിസ് ഹനീഫി, അബ്ബാസ് ഹാജി കല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മുഹമ്മദ് സഖാഫി സ്വാഗതവും ഹസ്സന്‍ അഹ്സനി നന്ദിയും പറയും.
Keywords: Khalidiya education, 3rd anniversary, Kasaragod