city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന പ്രദേശത്തെ പിന്നെയും അവഗണിച്ചാല്‍ വികസനം പൂര്‍ണമാകുമോ? മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓണം കേറാമൂല പ്രയോഗത്തിന് മറുപടിയുമായി മുന്‍ വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട്

കാസര്‍കോട്: (www.kasargodvartha.com 10.04.2020) റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓണം കേറാമൂല പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഖാദര്‍ മാങ്ങാട്. സ്വന്തം ജില്ലയിലെ പ്രദേശത്തെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണ് മന്ത്രിയുടെ പരാമര്‍ശമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

ഖാദര്‍ മാങ്ങടിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഒരു മന്ത്രി സ്വന്തം ജില്ലയിലെ മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പുച്ഛത്തോടെ 'ഓണം കേറാ മൂല'എന്ന് മാതൃഭൂമി ചാനലില്‍ വിശേഷിപ്പിച്ചതാണ് കൊറോണക്കാലത്തെ ഏറ്റവും ദുഃഖകരമായ വാര്‍ത്ത. അതും മാന്യനാണെന്നു കരുതപ്പെടുന്ന മന്ത്രി ചന്ദ്രശേഖരന്റെ നാവില്‍ നിന്നും ഇങ്ങിനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ല. വികസനത്തെപ്പറ്റി അങ്ങയുടെ കാഴ്ചപ്പാട് എന്താണെന്നു ഒരു വിശദീകരണം ജനങ്ങള്‍ ആഗ്രഹിക്കുന്നു. പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന പ്രദേശത്തെ പിന്നെയും അവഗണിച്ചാല്‍ വികസനം പൂര്‍ണമാകുമോ? ദുര്‍ബല വിഭാഗങ്ങളും, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വിഷം തളിക്കപ്പെട്ടു അരജീവിതം നയിക്കുന്ന എന്‍ഡോസള്‍ഫാന്‍ രോഗികളും ഏറ്റവും കൂടുതല്‍ ജീവിക്കുന്ന ഓണം കേറാ മൂലയില്‍ തന്നെയല്ലേ സര്‍ മെഡിക്കല്‍ കോളേജ് വരേണ്ടത് ? മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സ്വന്തം ഗവര്‍മെന്റിന്റെ പാളിച്ചകള്‍ (അതോ ബോധപൂര്‍വമോ?) മൂടിവെക്കാന്‍ കാസര്‍കോട് നിന്നും 25 കിലോമീറ്ററും, ചെര്‍ക്കളയില്‍ നിന്നും 19 കിലോമീറ്ററും മാത്രം ദൂരത്തുള്ള മെഡിക്കല്‍ കോളേജ് 40 കിലോമീറ്റര്‍ ദൂരത്താണെന്നു നുണ പറഞ്ഞത് ആരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണു? യു ഡി എഫ് സര്‍ക്കാര്‍ നബാര്‍ഡ് സഹായം അടക്കം 68 കോടി രൂപ കോളേജ് തുടങ്ങാന്‍ അനുവദിച്ചിട്ടും അത് സമ്മതിക്കുന്നതില്‍ നിന്നും അങ്ങയെ വിലക്കിയതാരാണ്? ആ സര്‍ക്കാര്‍ പോകുന്നതിനു മുമ്പ് തന്നെ ആശുപത്രിയുടെ നിര്‍മാണം 75 ശതമാനം പൂര്‍ത്തിയായിരുന്നു എന്ന് ഈ ജില്ലക്കാരനായ അങ്ങേക്ക് അറിയില്ലായിരുന്നു എന്ന് ജനങ്ങള്‍ വിശ്വസിക്കണോ? ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രിയില്‍ നിന്നും ഇത്തരം അവാസ്തവങ്ങള്‍ അങ്ങയുടെ വിശ്വാസ്യതയെ തകര്‍ത്തു എന്ന് അങ്ങ് അറിയുന്നുണ്ടോ?
പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന പ്രദേശത്തെ പിന്നെയും അവഗണിച്ചാല്‍ വികസനം പൂര്‍ണമാകുമോ? മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓണം കേറാമൂല പ്രയോഗത്തിന് മറുപടിയുമായി മുന്‍ വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട്

ഇടതു പക്ഷം എന്നത് കൊണ്ട് അങ്ങയുടെ പാര്‍ട്ടിയും, ഗവണ്മെന്റും അര്‍ഥമാക്കുന്നതെന്താണ്? ദുര്‍ബല വിഭാഗങ്ങളെയും, പ്രദേശങ്ങളെയും ഉയര്‍ത്തിക്കൊണ്ടു വന്ന് സമൂഹത്തില്‍ സ്ഥിതി സമത്വമുണ്ടാക്കുകയാണല്ലോ ഇടതു പക്ഷത്തിന്റെ ലക്ഷ്യം? ഇതിനെയായാണല്ലോ സോഷ്യലിസം എന്ന് വിളിക്കുന്നതും? അങ്ങിനെയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഓണം കേറാ മൂലകളുള്ള, അങ്ങ് രണ്ടു തവണ തെരെഞ്ഞടുക്കപ്പെട്ട  കാഞ്ഞങ്ങാട് മണ്ഡലം എന്ത് നീതിയാണ് അങ്ങില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്? ഇവിടുത്തെ ഒട്ടനവധി ഓണം കേറാ മൂലകള്‍ അങ്ങേയ്ക്കു വോട്ട് ചെയ്തത് ഭരണത്തിന്റ അവസാന നാളുകളില്‍ അങ്ങ് മറന്നു പോയോ? അവിടെയൊന്നും വികസനം വേണ്ടെന്നു അങ്ങ് തീരുമാനിച്ചുവോ? അതുമല്ലെങ്കില്‍ ഇത്തരം ഓണം കേറാ മൂലകളിലെ അങ്ങയുടെ വോട്ടര്‍മാര്‍ മിണ്ടാപ്രാണികളെപോലെ ജീവിച്ചു കൊള്ളും എന്ന അമിത പ്രതീക്ഷയാണോ അങ്ങയെ ഇങ്ങിനെയൊക്കെ പറയാന്‍ പ്രേരിപ്പിച്ചത്? വികസനത്തില്‍ പിന്നിലാണെങ്കിലും നിര്‍ഭാഗ്യവശാല്‍ കൊറോണ രോഗികളുടെ എണ്ണത്തിലെങ്കിലും കാസര്‍കോട്ടുകാര്‍ മുന്നിലാണല്ലോ.
ഇത് കാസര്‍കോടിന്റെ വിധി.


Keywords: Kasaragod, Kerala, News, Minister, Revenue Minister, COVID-19, Khader Mangad's Facebook Post against Minister E Chandrasekharan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia