city-gold-ad-for-blogger

കെ.ജി റസാഖിന്റെ 'മാമ്പഴക്കൂട്ടം' കവിതാസമാഹാരം പ്രകാശനം ചെയ്തു

കെ.ജി റസാഖിന്റെ 'മാമ്പഴക്കൂട്ടം' കവിതാസമാഹാരം പ്രകാശനം ചെയ്തു
കാസര്‍കോട്: കവിത സൃഷ്ടിക്കപ്പെടുന്നതിലൂടെ കവി തന്റെ സ്വത്വം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അതിലൂടെ നിങ്ങളോടൊപ്പം ഞാനും ജീവിച്ചു കൊണ്ടിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പ്രഫ. ഇബ്രാഹിം ബേവിഞ്ച പറഞ്ഞു. അതുകൊണ്ട് ഒരു കവിത ഉദാത്തമാണോ അല്ലയോ എന്ന് ചിക്കിച്ചികയുന്നതിലര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തെ ആഴത്തില്‍ അറിഞ്ഞ വ്യക്തി ദൈവവിശ്വാസിയാണെങ്കില്‍ തിരകളടങ്ങിയ സമുദ്രം പോലെ അയാളുടെ മനസ് ശാന്തമാകും. ശാന്തമായ മനസുകളിലേ നല്ല കവിതകളുണ്ടാകൂ.  കെ.ജി. റസാഖിന്റെ മാമ്പഴക്കൂട്ടം എന്ന കവിതാസമാഹാര പ്രകാശന വേളയില്‍ പുസ്തകപരിചയം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു ബേവിഞ്ച.
ഹൃദ്യമായ ചടങ്ങില്‍ എന്‍ എ. നെല്ലിക്കുന്ന് എം.എല്‍ എ. നഗരസഭാധ്യക്ഷന്‍ ടി ഇ. അബ്ദുല്ലയ്ക്ക് മാമ്പഴക്കൂട്ടത്തിന്റെ കോപ്പി നല്‍കി പുസ്തക പ്രാകാശനം നിര്‍വ്വഹിച്ചു. സാഹിത്യവേദി പ്രസിഡന്റ് റഹ്‌മാന്‍ തായലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഹംസക്കുട്ടി കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. നാരായണന്‍ പേരിയ, സുബൈദ നിലേശ്വരം, എ എസ് മുഹമ്മദ്കുഞ്ഞി, അഡ്വ. ബി.എഫ്. അഹ്ദുര്‍ റഹ്‌മാന്‍, ഡോ. അബ്ദുല്‍ ഹമീദ്, വിനോദ്കുമാര്‍ പെരുമ്പള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കെ.ജി റസാഖ് മറുപടിപ്രസംഗം നടത്തി. കുന്നില്‍ അബ്ദുല്ല സ്വാഗതവും അഷ്‌റഫലി നന്ദിയും പറഞ്ഞു

Keywords:  K.G Sathar, Poet, Kasaragod, N.A Nellikkunnu, T.E Abdulla, Poem, Book release, Rahman Thayalangady

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia