കെസ് വ 1500 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും
May 23, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 23.05.2016) സൗദി തലസ്ഥാനമായ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോടന്‍ കൂട്ടായ്മയായ കെസ്‌വ എന്ന ജീവകാരുണ്യ സംഘടന കാസര്‍കോട്ടെ വിവിധ സ്‌കൂളുകളിലെ പാവപ്പെട്ട 1500 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. ഇതിന്റെ ഉദ്ഘാടനം മുഹമ്മദ് മുബാറക്ക് ഹാജി നിര്‍വഹിച്ചു. കാസര്‍കോട് ഏരിയ പ്രസിഡണ്ട് സി എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
കാസര്‍കോട് ഗവ: ആശുപത്രിയിലേക്ക് ആവശ്യമായ ബെഡ് ഷീറ്റുകള്‍ അടുത്ത ആഴ്ച വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് നല്‍കാനായി പണിയുന്ന പതിനഞ്ചു വീടുകളില്‍ ആറു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു.
കാസര്‍കോട് ഗവ: കോളേജിലെ ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ് ജൂണ്‍ മാസം മുതല്‍ തുടങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എല്‍ എ ഇക്ബാല്‍, അബ്ദുല്‍ ഖാദര്‍, ഹമീദ് ബുറയിദ, നൂറുല്‍ അമീന്‍, ഖലീല്‍, എസ് എ സഹീദ്, ഹാരിസ്, സി എല്‍ ശരീഫ്, ജാഫര്‍, ശരീഫ് അബ്ദുള്ള, എന്നിവര്‍ പ്രസംഗിച്ചു. ഹമീദ് കടവത്ത് സ്വാഗതവും ഫൈസല്‍ ചെമ്മനാട് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Student, Inauguration, Hospital, School, College, Bed sheet.