കെസെഫ് കലാസന്ധ്യ ഹൃദ്യമായി
Sep 14, 2013, 13:00 IST
ഷാര്‍ജ: ജാതി-മത ഭാഷാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന കാസര്‍കോട്ടുകാരുടെ യു.എ.ഇ യിലെ കൂട്ടായ്മയായ കെസെഫിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് കാസർകോട് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അഭിപ്രായപ്പെട്ടു. നിറഞ്ഞു കവിഞ്ഞ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ കെസെഫ് കലാസന്ധ്യ-സ്‌കോളര്‍ ഷിപ്പ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ഇടക്കിടെ നടക്കുന്ന വര്‍ഗീയ പ്രശ്‌നങ്ങള്‍ ജില്ലയ്ക്ക് ഒരു കറുത്ത പൊട്ടായി മാറിയിരിക്കുകയാണെന്നും അതു തുടച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പരമാവധി ശ്രമമുണ്ടാകുമെന്നും കെസെഫ് പോലുള്ള ജനകീയ കൂട്ടായ്മക്ക് ഇതില്‍ പങ്കുവഹിക്കാനാകുമെന്നും കലക്ടര്‍ പറഞ്ഞു.
സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ സ്വാഗതം പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന.സെക്രട്ടറി കെ. ബാലകൃഷ്ണന്‍, വേണു കണ്ണന്‍, സുകുമാരന്‍ നായര്‍, ഗണേഷ് അരമങ്ങാനം, ജോസ് ജോസഫ് പ്രസംഗിച്ചു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന മുന്‍ സെക്രട്ടറി ജനറല്‍ വേണു കണ്ണന് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ട്രഷറര്‍ ഇല്ല്യാസ് എ റഹ്‌മാന്‍ നന്ദി പറഞ്ഞു. കലാസന്ധ്യയോടനുബന്ധിച്ച് കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര, ഒപ്പന എന്നിവയും നവാസ് കാസര്‍കോടിന്റെ ഗാനമേളയും, രമേഷ് പിഷാരടി, ധര്‍മരാജന്‍ എന്നിവരുടെ കോമഡി ഷോയും അരങ്ങേറി.
Photo: KVA Shukkur
Related News: കെസഫ് കലാ സന്ധ്യ -2013 വെള്ളിയാഴ്ച
Keywords : Sharjah, UAE, KESEF, Programme, District Collector, Kasaragod, P.S Muhammed Sageer, Award Distribution, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: