പെട്രോള്‍ പമ്പില്‍ നിന്നും വാങ്ങിയ ഡീസലില്‍ മണ്ണെണ്ണ കലര്‍ത്തിയതായി പരാതി; ഓട്ടോഡ്രൈവര്‍മാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി, സപ്ലൈ ഓഫീസര്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു
Oct 4, 2018, 22:12 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2018) പെട്രോള്‍ പമ്പില്‍ നിന്നും വാങ്ങിയ ഡീസലില്‍ മണ്ണെണ്ണ കലര്‍ത്തിയതായി പരാതി. ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പെട്രോള്‍ പമ്പില്‍ നിന്നും വാങ്ങിയ ഡീസലിലാണ് മണ്ണെണ്ണ കലര്‍ത്തിയതായി ആക്ഷേപമുയര്‍ന്നത്. ഇതു സംബന്ധിച്ച് ഓട്ടോഡ്രൈവര്‍മാര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയും സപ്ലൈ ഓഫീസര്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയക്കുകയും ചെയ്തു.
നാളുകളായി ഈ പെട്രോള്‍ പമ്പിനെതിരെ പരാതികള്‍ നിലനില്‍ക്കുകയാണ്. ഓട്ടോറിക്ഷയ്ക്ക് ഡീസലടിച്ചപ്പോള്‍ വഴിയില്‍ ഓഫാവുകയും കയറ്റം കയറാന്‍ സാധിക്കാതെ നില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഡീസല്‍ കുപ്പിയില്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് വെള്ള മണ്ണെണ്ണ കലര്‍ന്നതായി വ്യക്തമായതെന്ന് ഡീസല്‍ വാങ്ങിയ ഓട്ടോഡ്രൈവര്‍ ഉളിയത്തടുക്ക സ്വദേശി സഅദും മറ്റ് ഓട്ടോഡ്രൈവര്‍മാരും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് താലൂക്ക് അസി. സപ്ലൈ ഓഫീസര്‍ ശിവ സുധീറും സംഘവും വൈകിട്ട് 3.30 മണിയോടെ പെട്രോള്‍ പമ്പിലെത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്. പരിശോധനാ റിപോര്‍ട്ട് ലഭിച്ച ശേഷം ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. എന്‍. ബിന്ദു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerosene mixed with diesel; complaint against Petrol Pump, Petrol-pump, Kasaragod, Uliyathaduka, Complaint, Diesel, Kerosene.