റേഷന്‍ മണ്ണെണ്ണ: മഹിളാ പ്രകടനവും ധര്‍ണയും 30ന്
Apr 25, 2012, 18:20 IST
കാസര്‍കോട്: റേഷന്‍ മണ്ണെണ്ണ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ ജില്ലാകമ്മിറ്റി 30ന് കാസര്‍കോട് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തും. മണ്ണെണ്ണയും വൈദ്യുതിയും നിഷേധിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ട കുടുംബങ്ങളെ ഇരുട്ടിലാക്കുന്നതിനെതിരെയാണ് സ്ത്രീകളുടെ സമരം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റിന് ശേഷം വിലക്കയറ്റം വാണം പോലെയാണ്. കുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിലവര്‍ധന നിയന്ത്രിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്.
പകല്‍ 10.30ന് കാസര്‍കോട് ചന്ദ്രഗിരി ജങ്ഷനില്‍നിന്ന് പ്രകടനമാരംഭിക്കും. തുടര്‍ന്ന് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ നടത്തും. സമരത്തില്‍ മുഴുവന്‍ സ്ത്രീകളും അണിനിരക്കണമെന്ന് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് ഇ പത്മാവതിയും സെക്രട്ടറി എം ലക്ഷ്മിയും അഭ്യര്‍ഥിച്ചു.

Keywords: Kasaragod, Kerosene, Ration.