city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണ്ണെണ്ണ വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം; മല്‍സ്യഫെഡ് ഓഫീസിലേക്ക് നാട്ടുകാര്‍ ഇരച്ചുകയറി

കാസര്‍കോട്: (www.kasargodvartha.com 25/10/2016) നെല്ലിക്കുന്നിലെ മല്‍സ്യഫെഡില്‍ വിതരണം ചെയ്യുന്ന മണ്ണെണ്ണയില്‍ വന്‍ തോതിലുള്ള ക്രമക്കേടുകള്‍ നടക്കുന്നതായി ആക്ഷേപം. അര്‍ഹതപ്പെട്ടവര്‍ക്ക് മണ്ണെണ്ണ നല്‍കാതെ കരിഞ്ചന്ത വില്‍പ്പന നടത്തുന്നതടക്കമുള്ള ഗുരുതരമായ ക്രമക്കേടുകള്‍ മല്‍സ്യഫെഡില്‍ നടക്കുന്നതായാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.

രണ്ടുദിവസത്തോളമായി മല്‍സ്യഫെഡില്‍ മണ്ണെണ്ണവിതരണം നടത്തിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ മണ്ണെണ്ണക്കായി മല്‍സ്യഫെഡിലെത്തിയവര്‍ക്ക് നിരാശരായി തിരിച്ചുപോകേണ്ടിവന്നു. അഞ്ച് മണിക്ക് മല്‍സ്യഫെഡ് ഓഫീസ് അടച്ചിട്ടു. എന്നാല്‍ ഇതിനുശേഷം വൈകിട്ട് 6.30 മണിയോടെ മംഗളൂരുവില്‍ നിന്നും മണ്ണെണ്ണയുമായി ഒരു ലോറി വരികയും ചിലര്‍ക്ക് മാത്രം മണ്ണെണ്ണ വിതരണം നടത്തുകയും ചെയ്തു.

മല്‍സ്യ ഫെഡ് പൂട്ടിയതിനുശേഷം നടത്തിയ മണ്ണെണ്ണവിതരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ മല്‍സ്യഫെഡ് ഓഫീസിലെക്ക് ഇരച്ചുകയറി. ഇതോടെ മല്‍സ്യഫെഡ് ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. വിവരമറിഞ്ഞ് പോലീസ് സംഘവും സ്ഥലത്തെത്തി. നാട്ടുകാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട പോലീസ് മണ്ണെണ്ണയുമായി വന്ന ലോറി കസ്റ്റഡിയിലെടുത്തു.

നടപടിയെടുക്കാമെന്ന പോലീസിന്റെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ തിങ്കളാഴ്ച രാത്രി തിരിച്ചുപോയെങ്കിലുംചൊവ്വാഴ്ച രാവിലെ വീണ്ടും മല്‍സ്യഫെഡ് ഓഫീസിലെത്തുകയും ഉപരോധസമരം ആരംഭിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമാണ്. കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മല്‍സ്യഫെഡ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞുപോകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
മണ്ണെണ്ണ വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം; മല്‍സ്യഫെഡ് ഓഫീസിലേക്ക് നാട്ടുകാര്‍ ഇരച്ചുകയറി

Keywords: Kasaragod, Protest, Kerosene oil, Fisheries fed, Nellikunnu, Kerosene issue: Protest before Matsyafed office

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia