കേരളോത്സവ കബഡി മത്സരം: അയോഗ്യര്‍ മത്സരിച്ചു, ക്ലബ് പ്രക്ഷോഭത്തിനൊരുങ്ങുന്നു
Dec 11, 2017, 19:21 IST
ബേക്കല്‍: (www.kasargodvartha.com 11.12.2017) കേരളോത്സവത്തിന്റെ ഭാഗമായി ജില്ലാതല കബഡി മത്സരത്തില്‍ ചട്ടം ലംഘിച്ചു മത്സരിച്ച ടീമുകളെ അയോഗ്യരാക്കണമെന്നും, അവര്‍ക്കു നല്‍കിയ അംഗീകാരവും, ക്യാഷ് അവാര്‍ഡും അടക്കമുള്ള ഉപഹാരങ്ങള്‍ തിരിച്ചു വാങ്ങണമെന്നും ആവശ്യപ്പെട്ട് സംഘചേതനാ കുതിരക്കോട് പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്ന് ക്ലബ് സെക്രട്ടറി കൃഷ്ണ പ്രിയേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പഞ്ചായത്തു തല കേരളോത്സവത്തിന്റെ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ മത്സരത്തിനിടെ ടീമില്‍ നിന്നും താരങ്ങളെ മാറ്റാന്‍ പാടില്ലെന്ന് കേരളോത്സവത്തിന്റെ സംഘാടകരായ യുവജനക്ഷേമ ബോര്‍ഡിന്റെ കര്‍ശന നിബന്ധന നിലവിവുണ്ട്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും പഞ്ചായത്തു തല മല്‍സരത്തില്‍ പങ്കെടുക്കവേ പള്ളിക്കര പഞ്ചായത്ത് അധികൃതര്‍ ഈ കാരണം പറഞ്ഞ് സംഘചേതനാ കായിക കേന്ദ്രത്തിന്റെ കളി വിലക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ കളി നടക്കുമ്പോള്‍ ഈ മാനദണ്ഡം പാലിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഗുരുതരമായ ചട്ടലംഘനം സംഘാടകരുടെ ഭാഗത്തു നിന്നും ഉണ്ടായത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ രേഖാമൂലം പരാതി നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. അതു പ്രകാരം മുഴുവന്‍ വിവരങ്ങളും കാണിച്ച് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ഗൗരിക്കുട്ടിക്ക് പരാതി നല്‍കിയിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനു കാരണം അന്വേഷിച്ചപ്പോഴാണ് കളി നടക്കുമ്പോള്‍ അര മണിക്കൂറിനുളളില്‍ പറയണമെന്ന തൊടുന്യായം പ്രസിഡണ്ടില്‍ നിന്നും ഉണ്ടായതെന്ന് കൃഷ്ണപ്രിയേഷ് ആരോപിക്കുന്നു.
ഈ വിവരം പ്രസിഡണ്ട് വാക്കാല്‍ അറിയിക്കുന്നതിനു മുമ്പേ തന്നെ ബ്ലോക്ക് തല മത്സരവും കഴിഞ്ഞ് ജില്ലാ ജേതാക്കളെ തെരെഞ്ഞെടുത്തിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സംഘചേതനയെ ഒഴിച്ചു നിര്‍ത്തിയതല്ലാതെ മറ്റു പല ടീമുകളേയും പരസ്പരം മാറിമാറി കളിക്കാരെ ഉള്‍പെടുത്തിയതായി വിവരം പുറത്തു വന്നത്. ജില്ലാ മത്സരത്തില്‍ വരെ ഇങ്ങനെ കൃത്രിമം നടന്നു. യുവജനക്ഷേമ വകുപ്പിന്റെ ചട്ടം മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും, സെക്രട്ടറിക്കും, യുവജനക്ഷേമ വകുപ്പിനും, കേരളോല്‍സവത്തിന്റെ ജില്ലാതല സംഘാടകര്‍ക്കും ക്ലബ് പരാതി നല്‍കി കാത്തിരിക്കുകയാണ്. ഇതുവരെ ആരും തന്നെ രേഖാമൂലം ഒരു മറുപടി നല്‍കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ കായിക പ്രേമികളേയും വിവിധ ക്ലബ്ബുകളേയും ഉള്‍പെടുത്തി പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ ആലോചിക്കുന്നതായാണ് ക്ലബ്ബ് സെക്രട്ടറി പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Club, kabadi-tournament, Keralolsavam Kabaddi competition; club against Organizers