ഉപയാത്രയ്ക്ക് കുഞ്ചത്തൂരില്‍ ഉജ്ജ്വല തുടക്കം, സമാപനത്തില്‍ പേരോട് സംബന്ധിക്കും
Apr 2, 2012, 09:28 IST
![]() |
ജില്ലാതല ഉപയാത്ര കുഞ്ചത്തൂരില്‍ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യുന്നു |
കാസര്‍കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരളയാത്രയുടെ പ്രചാരണ ഭാഗമായി എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നയിക്കുന്ന ജില്ലാതല ഉപയാത്ര തിങ്കളാഴ്ച രാവിലെ കുഞ്ചത്തൂരില്‍ നിന്നും പ്രയാണം തുടങ്ങി.
മഞ്ചേശ്വരം ഉദ്യാവരം മഖാം സിയാറത്തിനു ശേഷമാണ് ഉദ്ഘാടന സമ്മേളനം നടന്നത്. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്ളിയാര്‍, മൂസ സഖാഫി കളത്തൂര്‍, ഹമീദ് മൌലവി ആലമ്പാടി, ബി.കെ അബ്ദുല്ല ബേര്‍ക്ക, അമീറലി ചൂരി, ജബ്ബാര്‍ ഹാജി, സുലൈമാന്‍ കരിവെള്ളൂര്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, ഹസ്ബുല്ല തളങ്കര, കന്തല്‍ സൂപ്പി മദനി, നാസ്വിര്‍ ബന്താടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിങ്കളാഴ്ച മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ ശേഷം വൈകിട്ട് ആറുുമണിക്ക് ഉളിയത്തടുക്കയില്‍ സമാപിക്കും. പേരോട് അബ്ദു റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തു. ചൊവ്വാഴ്ച തളങ്കര മാലിക്ദീനാറില്‍നിന്ന് തുടങ്ങി മുള്ളേരിയ, ഉദുമ മേഖലകളില്‍ പര്യടനം നടത്തി രാത്രി കളനാട്ട് സമാപിക്കും. നാലിന് രാവിലെ പഴയ കടപ്പുറത്തുനിന്ന് തുടങ്ങി കാഞ്ഞങ്ങാട്, പരപ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലകളില്‍ പര്യടനം നടത്തി വെളുത്തപൊയ്യയില്‍ സമാപിക്കും.

Keywords: kanthapuram, kerala-yathra, Manjeshwaram, Kasaragod