Fire Accident | കുവൈതിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ കാഞ്ഞങ്ങാട് സ്വദേശികളും ഉള്‍പെട്ടതായി പ്രചാരണം; സ്ഥീരികരണം ലഭിച്ചില്ല, തൃക്കരിപ്പൂര്‍ സ്വദേശിക്ക് പൊള്ളലേറ്റു
മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ആരൊക്കെയാണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല.
മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കംപനിയുടെ നാലാം നമ്പര്‍ കെട്ടിടത്തിലാണ് അപകടം നടന്നത്.
അനധികൃതമായി തൊഴിലാളികള്‍ തിങ്ങിഞെരുങ്ങി കഴിയുന്ന കെട്ടിടങ്ങള്‍ക്കെതിരെ തീപ്പിടുത്തത്തെ തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ കുവൈത് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി.
കാഞ്ഞങ്ങാട്: (KasargodVartha) കുവൈതിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ കാഞ്ഞങ്ങാട് സ്വദേശികളും ഉള്‍പെട്ടതായി പ്രചാരണം. എന്നാല്‍, ഇതിന് വ്യക്തമായ സ്ഥീരികരണം ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ട്. അതേസമയം, അഗ്നിബാധയില്‍ തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിക്ക് പൊള്ളലേറ്റതായി വിവരമുണ്ട്.
കാസര്‍കോട്ടുകാര്‍ കൂടുതലുള്ള പ്രദേശത്തെ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിബാധയില്‍ 41 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആരൊക്കെയാണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. മാംഗെഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കംപനിയുടെ നാലാം നമ്പര്‍ കെട്ടിടത്തിലാണ് അപകടം നടന്നത്.
അനധികൃതമായി തൊഴിലാളികള്‍ തിങ്ങിഞെരുങ്ങി കഴിയുന്ന കെട്ടിടങ്ങള്‍ക്കെതിരെ തീപ്പിടുത്തത്തെ തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ കുവൈത് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി. അതേസമയം, അപകട സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെയോ സന്നദ്ധസംഘടനകളെയോ കടത്തി വിട്ടിട്ടില്ല.