ഭാഷയുടെ വളര്‍ച്ചയ്ക്ക് പ്രായോഗിക സമീപനം അനിവാര്യം
Nov 3, 2016, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 3/11/2016) അധികാരമുള്ളവര്‍ ഭാഷയെ പ്രായോഗിക തലത്തില്‍ ഉപയോഗിക്കുമ്പോള്‍ മാത്രമേ ഭാഷയുടെ നഷ്ടപ്പെട്ട പ്രഭാവത്തെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ എന്ന് കവിയും പ്രഭാഷകനുമായ വിനോദ് കുമാര്‍ പെരുമ്പള അഭിപ്രായപ്പെട്ടു. ഭാഷയുടെ സൗന്ദര്യവും അതിന്റെ പ്രായോഗികതയും ഉപയോഗിക്കുന്നവരുടെ ഔചിത്യമനുസരിച്ചാണ് വ്യവഹരിക്കപ്പെടുന്നത്. ഒരു ഭാഷ മൃതമാകുന്നത് ഉപയോഗിക്കാതിരിക്കുമ്പോഴും അധികാരതലത്തില്‍ നിന്ന് അതിന് പ്രായോഗികത ലഭിക്കാതിരിക്കുമ്പോഴുമാണ്. ഒരു വാക്കിന് തന്നെ നാനാര്‍ത്ഥങ്ങള്‍ ഉണ്ടാകാം. ഔചിത്യമനുസരിച്ചുള്ള പ്രയോഗത്തിലൂടെയാണ് ഭാഷയുടെ ശക്തി നാം തിരിച്ചറിയുന്നതെന്നും വിനോദ് കുമാര്‍ പെരുമ്പള പറഞ്ഞു.
ഭരണ ഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മായിപ്പാടി ഡയറ്റ് ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ വ്യവഹാര ഭാഷയും ഭരണഭാഷയും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ ലക്ചര്‍ കെ രമേശന്‍, കന്നഡ അധ്യാപകനായ എം അശോക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും സി.കെ.ആതിര നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Vinod Kumar, Language Develepment,