കാന്തപുരത്തിന്റെ കേരളയാത്ര: പ്രത്യേക തീവണ്ടി 27ന് പുറപ്പെടും
Apr 24, 2012, 18:14 IST
കാസര്‍കോട്: ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കാന്തപുരം നയിക്കുന്ന കേരളയാത്രായില്‍ പങ്കെടുക്കുന്നതിനായി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഏപ്രില്‍ 27 ന് രാത്രി 11 മണിക്ക് മംഗലാപുരത്ത് നിന്ന് പ്രത്യേക തീവണ്ടിയാത്ര പുറപ്പെടും. അതേസമയം കാസര്‍കോട് ജില്ലയില്‍ നിന്നുള്ള സ്‌പെഷ്യല്‍ വാഹനങ്ങളും 27ന് പുറപ്പെടും. തിരുവനന്തപുരത്ത് ജില്ല തിരിച്ച് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പാസുള്ള വാഹനങ്ങള്‍ക്ക് മാത്രമേ നഗരിയില്‍ പ്രവേശിക്കാന്‍ കഴിയൂ. എല്ലാ വാഹനങ്ങള്‍ക്കും സംസ്ഥാന സമിതി പ്രത്യേക പാസ് നല്‍കിയിട്ടുണ്ട്.
27ന് രാത്രി പുറപ്പെടുന്ന തീവണ്ടി 28ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, തിരൂര്‍, കുറ്റിപുറം, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ തീവണ്ടിക്ക് സ്റ്റോപ്പ് ഏര്‍പ്പെടുത്തീട്ടുണ്ട്. എ.സി, സ്ലീപ്പര്‍ പാസ് ഉള്‍പ്പടെ 20 ഓളം ബോഗികളാണ് പ്രതേൃക തീവണ്ടിക്കുള്ളത്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്കുള്ള തീവണ്ടിയുടെ മടക്കയാത്ര 28 ന് രാത്രി 11.45 നാണ്.
Keywords: Kasaragod, Kanthapuram, Kerala Yathra, Train, Thiruvananthapuram.






