city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wildlife | 'കേരളത്തിൽ വന്യജീവി ആക്രമണം രൂക്ഷം, അടിയന്തര നടപടി വേണം'; പാർലമെന്റിൽ വിഷയം ഉന്നയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

Kerala's Wildlife Crisis: MP Demands Action
Photo Credit: Screenshot from a Youtube Video by Sansad TV

● 'കർഷകർക്ക് വലിയ വിളനാശവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു'
● 'പുള്ളിപ്പുലികൾ ഗ്രാമങ്ങളിൽ പ്രവേശിച്ച് ആക്രമിക്കുന്നു'
● 'ശാസ്ത്രീയമായ പ്രതിരോധ നടപടികളും നഷ്ടപരിഹാരവും അനിവാര്യമാണ്'

കാസർകോട്: (KasargodVartha) കേരളത്തിൽ വർധിച്ചു വരുന്ന വന്യജീവി ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പാർലമെന്റിൽ വിഷയം ഉന്നയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലടക്കം വന്യജീവി ആക്രമണം രൂക്ഷമായിരിക്കുകയാണ്. കാട്ടുപന്നികൾ, കുരങ്ങുകൾ, പുലികൾ, മയിലുകൾ തുടങ്ങിയ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.

വന്യജീവി ആക്രമണം കാരണം കർഷകർക്ക് വലിയ വിളനാശവും സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ട്. പുള്ളിപ്പുലികൾ പലപ്പോഴും ഗ്രാമങ്ങളിൽ പ്രവേശിക്കുകയും കന്നുകാലികളെ ആക്രമിക്കുകയും താമസക്കാരിൽ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. വനനശീകരണം, ആവാസവ്യവസ്ഥയുടെ നാശം, വന്യജീവികളുടെ സഞ്ചാരപാതകൾ നഷ്ട്ടപെടുന്നത് എന്നിവയാണ് വന്യജീവി ആക്രമണം വർധിക്കാൻ കാരണം.  മനുഷ്യവാസത്തിന് വേണ്ടി വനങ്ങൾ വെട്ടിത്തെളിക്കുന്നത് മൃഗങ്ങളെ കൃഷിയിടങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വരാൻ പ്രേരിപ്പിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനവും മാലിന്യ സംസ്കരണത്തിലെ അപാകതകളും സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളെ അകറ്റി നിർത്താൻ ശാസ്ത്രീയമായ പ്രതിരോധ നടപടികൾ അനിവാര്യമാണ്. സോളാർ വേലി, ജൈവ വേലി, കിടങ്ങുകൾ തുടങ്ങിയവ സ്ഥാപിക്കണം. വനത്തിലെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുകയും ബഫർ സോണുകൾ സൃഷ്ടിക്കുകയും വേണം. കാട്ടുപന്നികൾ, കുരങ്ങുകൾ തുടങ്ങിയ ജീവിവർഗങ്ങളെ ട്രാക്ക് ചെയ്യുന്നതിനും വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുമുള്ള ശാസ്ത്രീയ വന്യജീവി പരിപാലനം നടപ്പിലാക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണ് . 

കൂടാതെ, വിളനാശത്തിനും കന്നുകാലി ആക്രമണങ്ങൾക്കും  ഇരയാവുന്ന കർഷകർക്ക്  കേന്ദ്ര സംസ്ഥാന സർക്കാരുകൾ  തികച്ചും ന്യായമായ നഷ്ടപരിഹാരം ഉറപ്പു വരുത്തണമെന്നും ഇത് ഒരു മുൻ‌ഗണനാ വിഷയമായി കണക്കാക്കി കാസർകോട് മണ്ഡലത്തിലെ മനുഷ്യരുടെയും വന്യജീവികളുടെയും  നിലനിൽപ്പ് അപകടകരമല്ലാത്ത രീതിയിലാണെന്നു  ഉറപ്പാക്കാൻ അനുയോജ്യമായ ഏറ്റവും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.

Rajmohan Unnithan MP raised the issue of increasing wildlife attacks in Kerala in Parliament, urging immediate action. He highlighted the severe crop damage and financial losses faced by farmers due to attacks by animals like wild boars, monkeys, and leopards. He stressed the need for scientific preventive measures and adequate compensation for affected farmers.

#WildlifeAttack #Kerala #Parliament #RajmohanUnnithan #Farmers #Conservation

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia