കേരള ഉര്‍ദു യാത്ര രണ്ടിന് ഉപ്പളയില്‍ നിന്നും ആരംഭിക്കും
Mar 30, 2017, 10:20 IST
കാസര്‍കോട്: (www.kasargodvartha.com 30/03/2017) ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദ്ധവും ഉര്‍ദു വിലൂടെ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഉര്‍ദു ഭാഷാ സ്‌നേഹികളുടെ കൂട്ടായ്മയായ തഹ് റീകെ ഉര്‍ദുകേരള ഏപ്രില്‍ രണ്ടു മുതല്‍ ഏഴുവരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരള ഉര്‍ദു യാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉര്‍ദു ഭാഷയെ ജനകീയവത്കരിക്കുക, ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഉര്‍ദു ഭാഷയ്ക്കും നല്‍കുക, ഉര്‍ദു ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കുക, കാസര്‍കോട് ആരംഭിച്ച ഉര്‍ദു അക്കാദമിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, ഉര്‍ദു മാതൃഭാഷ സംസാരിക്കുന്ന മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉര്‍ദു ഭാഷ അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഹമ്മദ് അസീം മണി മുണ്ട നയിക്കുന്ന ഉര്‍ദു യാത്ര രണ്ടിന് രാവിലെ ഒമ്പത് മണിക്ക് ഉപ്പളയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
എം പി അബ്ദുസമദ് സമദാനി ഫ്‌ലാഗ് ഓഫ് ചെയ്യും. പി ബി അബ്ദുല്‍ റസാഖ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. കേരള ഉര്‍ദു ടീച്ചേര്‍സ് അസോസിയേഷന്‍, അന്‍ജുമന്‍ തര്‍ഖി ഉര്‍ദു, ഉര്‍ദു പ്രചാര സമിതി, ഉര്‍ദു ലവേഴ്‌സ് അസോസിയേഷന്‍, എ കെ ഡി എം എഫ്, സാഹിത്യകാരന്‍മാര്‍, സാംസ്‌കാരിക നായകന്‍മാര്‍, ഭാഷാ സ്‌നേഹികള്‍, ഉര്‍ദു വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ ഉര്‍ദു വിദ്യാര്‍ത്ഥികള്‍, വിരമിച്ച ഉര്‍ദു അധ്യാപകര്‍ എന്നീ ജനവിഭാഗത്തിന്റെ പിന്തുണയോട് കൂടി നടത്തുന്ന യാത്രയില്‍ മുപ്പതു പേര്‍ സ്ഥിരാംഗങ്ങളാണ്.
ഉദ്ഘാടനത്തിനു ശേഷം 12 മണിക്ക് കാസര്‍കോട്ട് സ്വീകരണം നല്‍കും. പിന്നീട് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ അസീസ് മണി മുണ്ട, ഹഫീസ് റഹ് മാന്‍, യാസീന്‍ കുതു കൊട്ടി, സലീം നായന്‍മാര്‍ മൂല, മോഹനന്‍ കണ്ണൂര്‍, മൊയ്തീന്‍ ഉപ്പള, മുനീര്‍ നെല്ലിക്കുന്ന്, ടി അസീസ് സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Uppala, Inauguration, MLA, Teachers, Students, Cultural, Kerala Urdu yathra will start on 2nd.