city-gold-ad-for-blogger

യാത്രക്കാരെ ആകർഷിക്കും: കുമ്പള ദണ്ഡഗോളിൽ പാരമ്പര്യ ശൈലിയിൽ ബസ് ഷെൽട്ടർ

Kerala style bus shelter inauguration at Kumbla Dandagoli
Photo: Special Arrangement

● എം എൽ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
● നിർമാണത്തിനായി പത്ത് ലക്ഷം രൂപ ചെലവഴിച്ചു.
● യാത്രക്കാരെ ആകർഷിക്കുന്ന രൂപകൽപ്പനയാണ് ഇതിനുള്ളത്.
● പഞ്ചായത്ത് പ്രസിഡൻ്റ് യു പി താഹിറ യൂസുഫ് ചടങ്ങിൽ അധ്യക്ഷയായി.
● ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ് സ്വാഗതം പറഞ്ഞു.

കുമ്പള: (KasargodVartha) പഞ്ചായത്തിലെ ദണ്ഡഗോളിൽ തനത് കേരളീയ ശൈലിയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉത്സവാന്തരീക്ഷത്തിൽ എ കെ എം അഷ്റഫ് എം എൽ എ നാടിന് സമർപ്പിച്ചു.

Kerala style bus shelter inauguration at Kumbla Dandagoli

എം എൽ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പത്ത് ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്. യാത്രക്കാരെ ഏറെ ആകർഷിക്കുന്ന തരത്തിൽ പാരമ്പര്യ വാസ്തു ശൈലിയിലാണ് ഷെൽട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Kerala style bus shelter inauguration at Kumbla Dandagoli

പഞ്ചായത്ത് പ്രസിഡൻ്റ് യു പി താഹിറ യൂസുഫ് ചടങ്ങിൽ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ് സ്വാഗതം പറഞ്ഞു.

kerala style bus shelter dandagoli kumbla inaugurated

പഞ്ചായത്തംഗങ്ങളായ രവിരാജ് തുമ്മ, റസിയ റസാഖ്, മുൻ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായിരുന്ന മഞ്ചുനാഥ ആൾവ, നസീമ പി എം, അഷ്റഫ് കൊടിയമ്മ, അസീസ് മരിക്കെ, സിദ്ധീഖ് ദണ്ഡഗോളി, വാവുഞ്ഞി ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

Kerala style bus shelter inauguration at Kumbla Dandagoli

കുമ്പളയിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.

Article Summary: Traditional Kerala-style bus shelter built using MLA fund inaugurated at Dandagoli, Kumbla.

#BusShelter #KeralaArchitecture #Kumbla #Kasargod #MLAFund #Development

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia