Conference | കാസർകോടിനോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ; ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
'മലബാറിലെ റെയിൽവേ യാത്രക്കാരുടെ ദുരിതങ്ങൾക്കറുതി വരുത്താൻ ഇത്രയും കാലമായിട്ടും കേന്ദ്രസർക്കാർ വേണ്ട നിലയിൽ ഇടപെട്ടില്ല'
ഉദുമ: (KasaragodVartha) കാസർകോട് ജില്ലയോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപെട്ടു. കേരളത്തോട് കാണിക്കുന്ന ഈ അവഗണനയോടൊപ്പം വടക്കേ അറ്റത്തുള കാസർകോട് ജില്ലയോടും തികഞ്ഞ അലംഭാവമാണ് പുലർത്തുന്നത്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് പുതിയ ഷൊർണൂർ - കണ്ണൂർ പാസഞ്ചർ കാസർകോട്ടേക്ക് നീട്ടാത്തത്.
മലബാറിലെ റെയിൽവേ യാത്രക്കാരുടെ ദുരിതങ്ങൾക്കറുതി വരുത്താൻ ഇത്രയും കാലമായിട്ടും കേന്ദ്രസർക്കാർ വേണ്ട നിലയിൽ ഇടപെട്ടില്ല. പാസഞ്ചർ സർവീസ് കാസർകോട്ടേക്ക് നീട്ടണമെന്നും റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തീരദേശ മലയോര ഹൈവെ യാഥാർഥ്യമാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പി കുഞ്ഞികണ്ണൻ, എം വി വാസന്തി, കെ സതീശൻ, സ്കറിയ അബ്രാഹിം, വി സുകുമാരൻ, സി വി കൃഷ്ണൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രവർത്തന റിപ്പോർട്ടിന് മേലുള്ള ചർച്ചയ്ക് ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമനും മറുപടി നൽകി. 10 വനിതകൾ ഉൾപ്പെട 29 പേർ ചർച്ചയിൽ പങ്കെടുത്തു. ദേശീയ വൈസ് പ്രസിഡന്റ് കെ കോമാള കുമാരി, സംസ്ഥാന കമിറ്റിയംഗങ്ങളായ കെ പി സതീഷ് ചന്ദ്രൻ, എം വി ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ടി നാരായണൻ ക്രഡഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ സന്തോഷ് കുമാർ നന്ദി പറഞ്ഞു.
ജില്ലാ പ്രസിഡന്റായി വി കെ രാജനെയും സെക്രട്ടറിയായി കെ വി കുഞ്ഞിരാമനെയും ട്രഷറായി പളളിക്കൈ രാധാകൃഷ്ണനേയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. 48 ജില്ലാ കമ്മിറ്റിയെയും 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയുമാണ് തെരഞ്ഞെടുത്തത്. 22 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരെഞ്ഞടുത്തു. മറ്റു ഭാരവാഹികള്‍: ടി നാരായണന്‍, എ ജാസ്മിന്‍, എം സി മാധവന്‍, സി വി കൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍). പി കുഞ്ഞിക്കണ്ണന്‍, വി വി സുകുമാരന്‍, സി എ ശകുന്തള, കെ സതീശന്‍ (ജോയിന്റ് സെക്രട്ടറി), കാടകം മോഹനന്‍, എം വി വാസന്തി, എം വി രാധ, രാധാകൃഷ്ണന്‍ ചാളക്കാട് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).