സംസ്ഥാന സ്‌കൂള്‍ കലോത്സവം; 'ബെസ്റ്റ് ഓട്ടോ ഫെസ്റ്റ് ഓട്ടോ' പദ്ധതിക്ക് ഓട്ടോ തൊഴിലാളികളുടെ പിന്തുണ
Nov 6, 2019, 12:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.11.2019) നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഏരിയയിലെ രണ്ടായിരത്തോളം ഓട്ടോ തൊഴിലാളികളെ സജ്ജമാക്കുന്നതിന് വിവിധ തൊഴിലാളി യൂണിയനുകള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. 'ബെസ്റ്റ് ഓട്ടോ ഫെസ്റ്റ് ഓട്ടോ' പദ്ധതിയുമായി സഹകരിക്കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് പരിസരങ്ങളിലും ഓട്ടോകളിലും വിവിധ സ്ഥലങ്ങളിലേക്കുള്ള ഓട്ടോ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കാനും ധാരണയായി.
നവംബര്‍ 15ന് 'ബെസ്റ്റ് ഓട്ടോ ഫെസ്റ്റ് ഓട്ടോ' പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ ഓട്ടോ തൊഴിലാളികള്‍ക്കുള്ള ഹോസ്പിറ്റാലിറ്റി ട്രൈനിംഗ് സംഘടിപ്പിക്കും. പദ്ധതിയുടെ വിജയത്തിന് ഓട്ടോ യൂണിയനുകള്‍ മുന്നിട്ടിറങ്ങും. 24 മണിക്കൂറും ഓട്ടോകള്‍ ലഭ്യമാക്കാനും രണ്ടായിരത്തോളം ഓട്ടോകള്‍ക്ക് ബെസ്റ്റ് ഓട്ടോ ഫെസ്റ്റ് ഓട്ടോ സ്റ്റിക്കര്‍ പതിക്കാനും കാഞ്ഞങ്ങാട് നടന്ന യോഗത്തില്‍ തീരുമാനമായി.
കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെഎ സജിത് യോഗം ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ ഷുക്കൂര്‍ (എസ്ടിയു), സിഎച്ച് കുഞ്ഞമ്പു (സിഐടിയു), പിവി ബാലകൃഷ്ണന്‍ (ഐഎന്‍ടിയുസി), ബാബു കെവി (ബിഎംഎസ്), മോഹനന്‍ എവി (എഐടിയുസി), കണ്‍വീനര്‍ കെ മുഹമ്മദ് ശരീഫ്, വൈസ് ചെയര്‍മാന്‍മാരായ എസി അബ്ദുള്‍ ലത്തീഫ്, കരീം കൊയക്കീല്‍, കണ്‍വീനര്‍ കെ മുഹമ്മദ് ശരീഫ്, ജോ.കണ്‍വീനര്‍ ഷൗക്കത്തലി അക്കാളത്ത് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Kanhangad, kalolsavam, Auto Driver, Auto-rickshaw, kerala state kalolsavam: best auto fest auto in kanjangad