കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേര്‍സ് ഫെഡറേഷന്‍ കലക്ടറേറ്റ് ധര്‍ണ നവംബര്‍ 15ന്
Oct 19, 2016, 10:17 IST
കാസര്‍കോട്: (www.kasargodvartha.com 19/10/2016) കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടറേറ്റ് ധര്‍ണയും പ്രചരണ ജാഥയും നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നവംബര്‍ 15ന് രാവിലെ 10 മണിക്ക് നടക്കുന്ന ധര്‍ണ ജില്ലാ പ്രസിഡന്റ് രാഘവന്‍ കരിമ്പിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സിദ്ദീഖ് എം എം കെ ഉദ്ഘാടനം ചെയ്യും.
കലക്ടറേറ്റ് ധര്‍ണയുടെ ഭാഗമായി ജില്ലാതല പ്രചാരണ ജാഥ നവംബര്‍ എട്ടിന് ഉപ്പളയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ വെള്ളചേരിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സൈനുദ്ദീന്‍ പടന്നക്കാട് ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ ആലി കല്ലൂരാവി, ജാഥാ ക്യാപ്റ്റന്‍ രാഘവന്‍ കരിമ്പിലിന് പതാക കൈമാറും.
അഞ്ച് മണ്ഡലങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി ജാഥ ചെറുവത്തൂരില്‍ സമാപിക്കും. സമാപനം ജില്ലാ വൈസ് പ്രസിഡന്റ് ജോയ് ആല്‍ബര്‍ട്ടിന്റെ അധ്യക്ഷതയില്‍ സിദ്ദീഖ് എം എം കെ ഉദ്ഘാടനം ചെയ്യും.
Keywords : Kasaragod, Dharna, Collectorate, Protest, Inauguration, Kerala State Cooking workers federation.