city-gold-ad-for-blogger

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കലവറ നിറച്ച് എന്‍എസ്എസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലവറ നിറച്ച് ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം. ജില്ലയിലെ വിവിധ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നും ശേഖരിച്ച പച്ചക്കറികള്‍ ഘോഷയാത്രയായി ഭക്ഷണശാലയില്‍ എത്തിച്ച പ്രവര്‍ത്തനം ശ്രദ്ധ നേടി. കലവറ നിറക്കല്‍ ഘോഷയാത്ര പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐഎഎസ് ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി പുഷ്പ യൂണിറ്റുകളെ അനുമോദിച്ചു. ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ പി ശശിധരന്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. എന്‍എസ്എസ് ജില്ല കണ്‍വീനര്‍ വി ഹരിദാസ്, സി പ്രവീണ്‍ കുമാര്‍, പി ഇ അബ്ദുള്‍ റഹ്മാന്‍, കെ രാജേഷ്, എന്‍ ശ്രീനാഥ്, വി ഇ അനുരാധ, വിദ്യാ സൂരജ്, കെ വി രമണി, പി വി സൗമ്യ, സൗമ്യ ചാക്കോ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കലവറ നിറച്ച് എന്‍എസ്എസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kanhangad, News, Kerala, Kasaragod, School-Kalolsavam, Inauguration, Kerala School Kalolsavam; Kavara filled by NSS

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia