ചായമിട്ട് കുച്ചുപ്പുടി വേഷമണിഞ്ഞ് പെണ്‍കുട്ടി വേദിയില്‍നിന്ന് ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്...
Nov 30, 2019, 16:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) ചായമിട്ട് കുച്ചുപ്പുടി വേഷമണിഞ്ഞ് പെണ്‍കുട്ടി. പ്രധാന വേദിയില്‍ മത്സരം നടക്കാനിരിക്കെ അമ്മയോടൊപ്പം ഓടി ദേശീയപാതയിലെത്തുന്നു. പെട്ടെന്ന് ആ വഴി വന്ന സ്വകാര്യബസിനടുത്ത് ചെന്ന് ആ കുട്ടി അതിലെ കണ്ടക്ടറോട് അനുഗ്രഹം വാങ്ങി. ആര്‍ക്കും ആദ്യം ഒന്നും മനസ്സിലായില്ല. കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കണ്ടുനിന്നവര്‍ക്ക് സംഭവത്തിന്റെ യഥാര്‍ഥ ചിത്രം എന്താണെന്ന് മനസ്സിലായത്. ആ ബസിലെ കണ്ടക്ടറുടെ മകളായിരുന്നു ആ കൊച്ചു കലാകാരി. കാഞ്ഞങ്ങാട്-ചീമേനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ശ്രീകൃഷ്ണ' ബസിലെ കണ്ടക്ടര്‍ ഞണ്ടാടിയിലെ ഉണ്ണികൃഷ്ണന്‍-ബിന്ദു ദമ്പതികളുടെ മകള്‍ പാര്‍വതി കൃഷ്ണയാണ് കഴിഞ്ഞദിവസം വേറിട്ട താരമായത്.
കയ്യൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പാര്‍വതി കൃഷ്ണയെന്ന കുട്ടി തന്റെ കലയ്ക്ക് പിന്നില്‍ കഷ്ടപ്പെടുന്ന അച്ഛനെ അത്രമേലും സ്‌നേഹിക്കുന്നുണ്ടാവും. മകള്‍ സ്വന്തം നാട്ടിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്നതറിഞ്ഞിട്ടും കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ ഒരുദിവസം അവധിയെടുക്കാനായില്ല. കാരണം, മകളെ വേദിയിലെത്തിക്കാനുള്ള ചെലവ് കണ്ടെത്താനായുള്ള ഓട്ടത്തിലായിരുന്നു ഈ പിതാവ്.
മത്സരത്തിന് മുമ്പ് മകളെ കണ്ട് അനുഗ്രഹിക്കാനായി ഉണ്ണികൃഷ്ണന് മകള്‍ പാര്‍വതിയെ തിരക്ക് നിറഞ്ഞ റോഡിലേക്ക് വിളിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. തിങ്ങിനിറഞ്ഞ റോഡും ആളുകളും അച്ഛന്റെയും മകളുടെയും സ്‌നേഹത്തിന് സാക്ഷിയായി.
കുച്ചുപ്പുടിയില്‍ എ ഗ്രേഡ് നേടിയ പാര്‍വതി ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും മത്സരിക്കുന്നുണ്ട്.
< !- START disable copy paste --> Keywords: Kanhangad, news, Kerala, kasaragod, School-Kalolsavam, Kerala school kalolsavam; Heart touching incident of a daughter and father
കയ്യൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പാര്‍വതി കൃഷ്ണയെന്ന കുട്ടി തന്റെ കലയ്ക്ക് പിന്നില്‍ കഷ്ടപ്പെടുന്ന അച്ഛനെ അത്രമേലും സ്‌നേഹിക്കുന്നുണ്ടാവും. മകള്‍ സ്വന്തം നാട്ടിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്നതറിഞ്ഞിട്ടും കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ ഒരുദിവസം അവധിയെടുക്കാനായില്ല. കാരണം, മകളെ വേദിയിലെത്തിക്കാനുള്ള ചെലവ് കണ്ടെത്താനായുള്ള ഓട്ടത്തിലായിരുന്നു ഈ പിതാവ്.
മത്സരത്തിന് മുമ്പ് മകളെ കണ്ട് അനുഗ്രഹിക്കാനായി ഉണ്ണികൃഷ്ണന് മകള്‍ പാര്‍വതിയെ തിരക്ക് നിറഞ്ഞ റോഡിലേക്ക് വിളിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. തിങ്ങിനിറഞ്ഞ റോഡും ആളുകളും അച്ഛന്റെയും മകളുടെയും സ്‌നേഹത്തിന് സാക്ഷിയായി.
കുച്ചുപ്പുടിയില്‍ എ ഗ്രേഡ് നേടിയ പാര്‍വതി ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും മത്സരിക്കുന്നുണ്ട്.
< !- START disable copy paste -->