കേരള സ്‌കൂള്‍ കലോത്സവം: അറബിക് സെമിനാര്‍ 29ന്
Nov 23, 2019, 22:18 IST
കാസര്‍കോട്: (www.kasargodvartha.com 23.11.2019) 60ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായ അറബി കലോത്സവത്തോടനുബന്ധിച്ച് അറബിക് സെമിനാറും ഭാഷാ പണ്ഡിതന്മാരെ ആദരിക്കലും സംഘടിപ്പിക്കും. നവംബര്‍ 29ന് രാവിലെ 9.30ന് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു മുഖ്യപ്രഭാഷണം നടത്തും.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും അറബിക് കലോത്സവം ചെയര്‍പേഴ്‌സണുമായ സി എം സൈനബ അധ്യക്ഷത വഹിക്കും. എറണാകുളം മഹാരാജാസ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ യഹ്യഖാന്‍ യു പി മങ്കട, കാസര്‍കോട് ഗവ. കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നിസാമുദ്ദീന്‍ കെ എം മരുത എന്നിവര്‍ അറബി ഭാഷാ വിജ്ഞാനങ്ങളുടെ കലവറ, അറബി ഭാഷാ അധ്യാപകരുടെ ഗുണങ്ങള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.
11 മണിക്ക് നടക്കുന്ന അറബിക് ഭാഷാ പണ്ഡിതന്മാരെ ആദരിക്കുന്ന പരിപാടി റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും.
പാലക്കാട്ടെ വി അബ്ദുറഷീദ്, കോഴിക്കോട്ടെ ഒ എം ഇബ്രാഹിം, കുമ്പളയിലെ കണ്ണൂര്‍ അബ്ദുല്ല, ഉപ്പളയിലെ എം കെ അലി, മഞ്ചേശ്വരത്തെ മിര്‍സാഹിബ് തങ്ങള്‍, കെ അലിക്കുഞ്ഞി, കാസര്‍കോട്ടെ എം എ മക്കാര്‍, പി മൂസക്കുട്ടി, തളങ്കരയിലെ എം എ അബ്ദുല്‍ഖാദര്‍, കോളിയടുക്കത്തെ മുഹമ്മദ് ഷമീം ഉമരി, ചെമ്മനാട്ടെ സി എല്‍ മൊയ്തീന്‍കുഞ്ഞി ഉമരി, സി എച്ച് മുഹമ്മദ് അലി, ചെര്‍ക്കളയിലെ കുറ്റിക്കോല്‍ ഉമര്‍ മൗലവി, അബ്ദുല്ലക്കുട്ടി ഉമരി, ബേക്കലിലെ ടി എം അബ്ദുസ്സലാം, മുളിയാറിലെ കെ മുഹമ്മദ് ഹനീഫ് എന്നിവരെയാണ് ആദരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Kanhangad, Festival, school, State, Arabic, Teachers, Felicitation, Kerala School Kalolsavam: the Arabic seminar on 29th