city-gold-ad-for-blogger

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച

കാസര്‍കോട്: (www.kasargodvartha.com 13/08/2015) അച്ചടിമേഖലയുടെ ഉന്നമനത്തിനായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചുവരുന്ന കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ (കെ.പി.എ.) കാസര്‍കോട് ജില്ലാ സമ്മേളനം ആഗസ്ത് 15ന്  രാവിലെ 9.30ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപമുള്ള സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി. കരുണാകരന്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും.

കെ.പി.എ. സംസ്ഥാന ജന. സെക്രട്ടറി ശ്രീ. വൈ. വിജയന്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ പ്രസിഡണ്ട് സിബി കൊടിയാംകുന്നേല്‍ അധ്യക്ഷത വഹിക്കും. കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രസുകള്‍ക്കുള്ള ഉപഹാരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷരീഫ് സമര്‍പ്പിക്കും. പ്രസുടമകളുടെ മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കും. കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. രവീന്ദ്രന്‍, കെ.പി.എ. ജില്ലാ സെക്രട്ടറി എം. ജയറാം, ജില്ലാ ട്രഷറര്‍ എന്‍. കേളു നമ്പ്യാര്‍, വൈസ് പ്രസിഡണ്ട് മുജീബ് അഹ്മദ്, ജോ. സെക്രട്ടറി റജി മാത്യു സംബന്ധിക്കും.

സര്‍ക്കാര്‍-തദ്ദേശഭരണ സ്ഥാപനങ്ങളിലെ അച്ചടി ജോലികള്‍ നല്‍കുമ്പോള്‍ സ്വകാര്യ പ്രസുകളേയും പരിഗണിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം ജോലികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുമ്പോള്‍  സ്വകാര്യ പ്രസുകളെ സാങ്കേതികത്വം പറഞ്ഞ് അവഗണിക്കുന്ന പ്രവണതയാണ് ഉള്ളത്. മറ്റ്  വന്‍കിട അച്ചടി ജോലികള്‍ അന്യസംസ്ഥനങ്ങളിലേക്ക് പോകുന്നതിനാല്‍ ചെറുകിട പ്രസുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.എ. ജില്ലാ പ്രസിഡണ്ട് സിബി കൊടിയാംകുന്നേല്‍, ജില്ലാ വൈസ് പ്രസിഡണ്ട് മുജീബ് അഹ്മദ്, കെ.പി.എ. കാസര്‍കോട് മേഖല സെക്രട്ടറി പ്രജിത്ത് മേലത്ത്, മേഖലാ നിര്‍വാഹക സമിതി അംഗം വി.ബി. അജയകുമാര്‍, ജില്ലാ നിര്‍വാഹക സമിതി അംഗം  അശോക് കുമാര്‍ ഉദുമ, മേഖലാ നിര്‍വാഹക സമിതി അംഗം ഗണേഷ് പ്രസാദ് കെ.വി പങ്കെടുത്തു.

(UPDATED) 
കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia