city-gold-ad-for-blogger

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 31ന് കാസര്‍കോട്ട്

കാസര്‍കോട്:(www.kasargodvartha.com 27/08/2019) കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) ജില്ലാ സമ്മേളനം 2019 ഓഗസ്റ്റ് 31ന് ശനിയാഴ്ച രാവിലെ 10.30 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.എ ജില്ലാ പ്രസിഡണ്ട് എന്‍. കേളുനമ്പ്യാര്‍ അധ്യക്ഷത വഹിക്കും. കെ.പി.എ സംസ്ഥാന പ്രസിഡണ്ട് പി.എ അഗസ്റ്റിന്‍ മുഖ്യാതിഥിയായിരിക്കും.


കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 31ന് കാസര്‍കോട്ട്

സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രിന്റിംഗ് എക്സിബിഷന്‍ കെ.പി.എ സംസ്ഥാന ജന.സെക്രട്ടറി വൈ. വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം അബ്ദുല്‍റഹ്മാന്‍ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിക്കും.

ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് ജി.ബി അംഗം സിബി കൊടിയംകുന്നേല്‍ വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന സെക്രട്ടറി വിനയരാജ് കെ മാഗസിന്‍ പ്രകാശനം നിര്‍വ്വഹിക്കും. പ്രസുടമകളുടെ കുടുംബാംഗങ്ങളില്‍ പഠനത്തില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി എം. ജയറാം സമ്മാനിക്കും.

മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ മുജീബ് അഹ്മദ്, മുഹമ്മദ് സാലി, കെ.എസ്.എസ്.ഐ.എ ജില്ലാ വൈസ് പ്രസിഡണ്ട് രാജാറാം പെര്‍ള, കെ.പുണ്ഡലിക ഷേണായ്, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ജനാര്‍ദ്ദന്‍ മേലത്ത്, കാസര്‍കോട് മേഖല സെക്രട്ടറി പ്രജിത്ത് മേലത്ത് എന്നിവര്‍ സംസാരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ എം. ജയറാം (സംഘാടക സമിതി ചെയര്‍മാന്‍),എന്‍. കേളുനമ്പ്യാര്‍ (കെ.പി.എ ജില്ലാ പ്രസി.), അജയകുമാര്‍ വി.ബി (സെക്ര. ഇന്‍ചാര്‍ജ്), രവിശങ്കര്‍ (ട്രഷ.)

സിബി കൊടിയംകുന്നേല്‍ (എ.ഐ.എഫ്.എം.പി ജിബി അംഗം), മുജീബ് അഹ്മദ് (മുന്‍ ജില്ലാ പ്രസിഡണ്ട്), അശോക് കുമാര്‍ ടി.പി (ജില്ലാ വൈസ് പ്രസിഡണ്ട്), പ്രജിത്ത് മേലത്ത് (കാസര്‍കോട് മേഖലാ സെക്ര.) എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Conference, Inauguration, Press meet,Kerala printers assiciation district conference on 31

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia