city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീവ്രവാദത്തിനെതിരെ മാനവ പ്രതിരോധം ഉയര്‍ന്നു വരണം: കേരള മുസ്ലിം ജമാഅത്ത്

കാസര്‍കോട്: (www.kasargodvartha.com 05/11/2016) ലോകത്തിന് ഭീഷണിയായി വിവിധ നാടുകളില്‍ തലപൊക്കുന്ന തീവ്രവാദ ഭീകരവാദ പ്രവവണതകള്‍ക്കു പിന്നില്‍ യഥാര്‍ത്ഥ മത വിശ്വാസത്തിന് പങ്കില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ മത നിയമങ്ങളെ വളച്ചൊടിച്ചവരാണ് ഭീകരതയുടെ വിത്ത് വിതക്കുന്നതെന്നും കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ അഭിപ്രായപ്പെട്ടു.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തീവ്രവാദം മത നവീകരണം വിചാരണ ചെയ്യപ്പെടുന്ന എന്ന സെമിനാര്‍ ആശയ പ്രൗഢത കൊണ്ട് ഏറെ ശ്രദ്ധേയമായി. തീവ്രവാദത്തെ ഏതെങ്കിലും മതത്തിന്റെ ഭാഗമായി കാണാതെ മനുഷ്യരുടെ മൊത്തം ശത്രുതയായി കണ്ട് മാനവ പ്രതിരോധം ഉയര്‍ത്തണമെന്ന് സെമിനാര്‍ ആഹ്വാനം ചെയ്തു.

സമസ്ത കേന്ദ്ര മുശാവറാഅംഗം ഖാസി  ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവിതത്തിന്റെ എല്ലാതലങ്ങളും സ്പര്‍ശിക്കുന്ന സമഗ്ര കര്‍മ പദ്ധതിയാണ് ഇസ്ലാമിക ശരീഅത്ത് എന്നും അത്യപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന വിവാഹ മോചനത്തെ പര്‍വ്വതീകരിച്ച സങ്കുചിത ശരീഅത്ത് ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ മുസ് തഫ എറയ്ക്കല്‍ വിഷയാവതരണം നടത്തി. ലോകത്ത് ഇന്ന് വളരുന്ന എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഉത്ഭവ വികാസത്തിനു പിന്നില്‍ സാംമ്രാജ്യത്വ താല്‍പര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, സൈതലവി തങ്ങള്‍ ചെട്ടുംകുഴി, ശാഹുല്‍ ഹമീദ് ഹാജി തൃക്കരിപ്പൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹാജി ശംസുദ്ദീന്‍ പുതിയപുര, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, പി ഇ താജുദ്ദീന്‍, നാഷണല്‍ അബ്ദുല്ല, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, സി എന്‍ അബ്ദുര്‍ ഖാദിര്‍ മാസ്റ്റര്‍, നാസ്വിര്‍ മുട്ടം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തീവ്രവാദത്തിനെതിരെ മാനവ പ്രതിരോധം ഉയര്‍ന്നു വരണം: കേരള മുസ്ലിം ജമാഅത്ത്

Keywords: Kasaragod, SYS, Terrorism, Seminar, Kerala Muslim jama-ath, District, Bekal Ibrahm Musliyar, Inauguration, Kerala Muslim jama-ath seminar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia