city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാഗ്യക്കുറി ഏജന്റ്മാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതം

ഭാഗ്യക്കുറി ഏജന്റ്മാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതം
കാസര്‍കോട്‌:   ഭാഗ്യക്കുറി മേഖലയില്‍ പണിയെടുക്കുന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും വില്പന കമ്മീഷനും ക്ഷേമനിധി ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുവെന്ന ആരോപണം അവാസ്തവമാണെന്ന് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ് അറിയിച്ചു.

പുതിയ ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്ന ശേഷം 1101 പേര്‍ക്ക് സ്‌പെഷല്‍ പെന്‍ഷന്‍, 24 പേര്‍ക്ക് സൂപ്പനാന്വേഷന്‍ പെന്‍ഷന്‍, 33 പേര്‍ക്ക് കുടുംബപെന്‍ഷന്‍ എന്നീ ഇനങ്ങളിലയി 1.04 കോടി രൂപയും മരണാനന്തരധനസഹായ ഇനത്തില്‍ 78 പേര്‍ക്ക് 43,50,000 രൂപയും ചികിത്സാസഹായമായി 33 പേര്‍ക്ക് 55,208 രൂപയും വിവാഹധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ അവാര്‍ഡ് എന്നീ ഇനങ്ങളിലായി ആകെ 45,000 രൂപയും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ ക്ഷേമനിധി അംഗങ്ങള്‍ക്ക് 1000 രൂപ വീതം ഓണം അലവന്‍സ് ഇനത്തില്‍ 1,42,48,000 രൂപയും ആകെ 1,39,47,000 രൂപ മുഖവിലക്കുള്ള ഭാഗ്യക്കുറി ടിക്കറ്റുകളും ഓണത്തോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആകെ 4,30,45,958 രൂപ വിവിധ ഇനങ്ങളിലായി ക്ഷേമനിധി ബോര്‍ഡ് വഴി വിതരണം ചെയ്തിട്ടുണ്ട്.

നറുക്കെടുപ്പുകളുടെ എണ്ണം ആഴ്ചയില്‍ ഒന്നായി പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ 30 ശതമാനം വരെ നല്‍കിയിരുന്ന ഏജന്‍സി കമ്മീഷന്‍ ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും വരുമാനത്തിലുണ്ടായ കുറവ് പരിഗണിച്ച് 35 മുതല്‍ 35.25 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. നറുക്കെടുപ്പുകളുടെ എണ്ണം ആഴ്ചയില്‍ ഏഴാക്കി പുനസ്ഥാപിച്ചപ്പോള്‍ ഭാഗ്യക്കുറിമേഖലയിലെ വിറ്റുവരവ് വര്‍ദ്ധിക്കുകയും ഏജന്‍സി കമ്മീഷന്‍ 26 മുതല്‍ 28 ശതമാനം വരെ ആയി നിജപ്പെടുത്തുകയും ചെയ്തു. എന്നാല്‍ 2012 ജൂലൈ മുതല്‍ നറുക്കെടുപ്പ് നടത്തുന്ന ഭാഗ്യക്കുറി ടിക്കറ്റുകളുടെ വില്പന കമ്മീഷന്‍ 28 മുതല്‍ 30 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്. ഫലത്തില്‍ ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നുള്ള തുക മുഴുവന്‍ സമൂഹത്തിലെ പാവപ്പെട്ട നിര്‍ധന കുടുംബങ്ങളിലെ രോഗികള്‍ക്ക് ചികിത്സാസഹായമായി നല്‍കുക വഴി ഭാഗ്യക്കുറി ഇന്ന് ഒരു കാരുണ്യപ്രസ്ഥാനമായി മാറിയതായും ചെയര്‍മാന്‍ അറിയിച്ചു.

Keywords: Kerala Lottery Agents, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia