city-gold-ad-for-blogger

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'സെമിഫൈനൽ'; തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ തീപാറുന്നു

Candidate campaigning with supporters during local body elections.
Photo: Special Arrangement

● തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്തുടനീളം വീറും വാശിയും പ്രകടമായി.
● കോൺഗ്രസ്-ലീഗ് തർക്കം, ബിജെപിയിലെ ഉൽപാർട്ടി പോര്, സിപിഎം-സിപിഐ പോര് എന്നിങ്ങനെ മുന്നണികളിൽ വിമത നീക്കങ്ങൾ സജീവമാണ്.
● വോട്ട് ചോരി, ശബരിമലയിലെ സ്വർണ്ണക്കൊള്ള, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാവുന്നുണ്ട്.
● തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടി ഒരു പ്രധാന വിഷയമായി ഉയരുന്നു.
● വികസന പോരായ്മകളെ ദേശീയ-സംസ്ഥാന വിഷയങ്ങൾ ഉയർത്തി ഭരണസമിതികൾ പ്രതിരോധിക്കുന്നതായി വോട്ടർമാർക്ക് ആക്ഷേപം.
● തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും വിമതർക്കെതിരെ പാർട്ടി തലത്തിൽ നടപടി ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

കുമ്പള: (KasargodVartha) ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പിന് ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തോട്ടുക്കും തെരഞ്ഞെടുപ്പ് ഗോദയിൽ വീറും വാശിയും പ്രകടമാവുകയാണ്. വോട്ട് തേടി സ്ഥാനാർത്ഥികൾ ടൗണുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. പ്രാദേശിക വിഷയങ്ങൾക്കപ്പുറം കേന്ദ്ര-സംസ്ഥാന ഭരണത്തിൻ്റെ വിലയിരുത്തൽ കൂടിയാണ് 'സെമിഫൈനൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പ്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുന്നണികൾക്ക് ഇത് ജീവൻ മരണ പോരാട്ടമാണ്.

താഴെത്തട്ടിൽ ആര് ശക്തി തെളിയിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ 'സെമിഫൈനൽ' മത്സരമായി മുന്നണികൾ കാണുന്നതും. 

വിമത ഭീഷണിയും ഉൽപാർട്ടി പോരും

സംസ്ഥാനത്തോട്ടുക്കും മുന്നണികളിൽ വലിയ തോതിലുള്ള വിമത നീക്കങ്ങൾ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഗോദയിൽ റിബൽ സ്ഥാനാർത്ഥികൾ സജീവമാണ്. കോൺഗ്രസ്-ലീഗ് തർക്കം, ബിജെപിയിലെ ഉൽപാർട്ടി പോര്, സിപിഎം-സിപിഐ പോര് എന്നിവയൊക്കെ നേതൃത്വം ഇടപെട്ടിട്ടും പലയിടത്തും പരിഹരിക്കപ്പെടാതെ നിൽക്കുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും വിമതർക്കെതിരെ പാർട്ടി തലത്തിൽ നടപടിയും ഉണ്ടാകും. ഈ പോരിനിടയിൽ ജയിച്ചു വരുന്നവരാണ് താരങ്ങളാവുക. ഇവരായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

ചർച്ചയാവുന്ന പ്രധാന വിഷയങ്ങൾ

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടി, വോട്ട് ചോരി, കേന്ദ്രസർക്കാറിൻ്റെ ന്യൂനപക്ഷ വിരുദ്ധത, ശബരിമലയിലെ സ്വർണ്ണക്കൊള്ള, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങൾ പോലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ചർച്ചയാവുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പോരായ്മ, അഴിമതി ആരോപണങ്ങൾ ഇവയെല്ലാം വോട്ടർമാർ ഉയർത്തിക്കൊണ്ടു വരുമ്പോൾ ദേശീയ-സംസ്ഥാന വിഷയങ്ങൾ ഉയർത്തിയാണ് പഞ്ചായത്ത് ഭരണസമിതികൾ ഇതിനെ പ്രതിരോധിക്കുന്നത് എന്ന ആക്ഷേപവും വോട്ടർമാർക്കുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ നിങ്ങൾ പ്രാദേശിക വിഷയങ്ങൾക്കാണോ പ്രാധാന്യം നൽകുന്നത്? കമൻ്റ് ചെയ്യുക.

Article Summary: Kerala local body election campaign intensifies, marked by internal party disputes.

#KeralaLocalElections #Semifinal #RebelCandidates #Sabarimala #KeralaPolitics #Election2025

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia