കേരളകൗമുദി കാഞ്ഞങ്ങാട് ബ്യറോ ഉദ്ഘാടനം ചെയ്തു
Sep 17, 2012, 19:58 IST
കാഞ്ഞങ്ങാട്: കേരളകൗമുദി കാഞ്ഞങ്ങാട് ബ്യൂറോയുടെ പുതുക്കിയ ഓഫീസ് ഉദ്ഘാടനവും പത്രാധിപര്‍ അനുസ്മരണവും റോയല്‍ കോംപ്‌ളക്‌സ് ബില്‍ഡിംഗില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ വൈസ്‌ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി അധ്യക്ഷത വഹിച്ചു.
ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ പത്രാധിപര്‍ അനുസ്മരണപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, സി.പി.എം ഏരിയാകമ്മിറ്റിയംഗം പി. നാരായണന്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. കുഞ്ഞിക്കൃഷ്ണന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ. കൃഷ്ണന്‍, എസ്. എന്‍.ഡി.പി യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി. ദാമോദരപ്പണിക്കര്‍, എന്‍. എസ്. എസ് ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് പി.യു ഉണ്ണിക്കൃഷ്ണന്‍നായര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സി.യൂസഫ് ഹാജി, സ്വാമി പ്രേമാനന്ദ, സി.നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളകൗമുദി കണ്ണൂര്‍ യൂണിറ്റ് ചീഫ് എം.പി ശ്യാംകുമാര്‍ ആമുഖപ്രഭാഷണം നടത്തി. കേരളകൗമുദി കാഞ്ഞങ്ങാട് റിപോര്‍ട്ടര്‍ എന്‍. ഗംഗാധരന്‍ സ്വാഗതവും ജില്ലാ ബ്യൂറോ ചീഫ് ശ്രീധരന്‍ പുതുക്കുന്ന് നന്ദിയും പറഞ്ഞു.