city-gold-ad-for-blogger

അനധികൃത ബോർഡുകൾ മാറ്റിയില്ലെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ; കർശന നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്, കേസെടുക്കാൻ പോലീസിനും അധികാരമെന്ന് ഹൈകോടതി

Image reflecting illegal boards and buntings removal under High Court directives in Kerala
Photo: Special Arrangement

● പിഴ നൽകാൻ തയ്യാറാകാത്തവർക്കെതിരെ തദ്ദേശ സെക്രട്ടറിയുടെ ശുപാർശയിൽ പോലീസ് കേസെടുക്കണം
● ബോർഡുകൾ നീക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാൽ അത് നൽകാനും കോടതി നിർദേശം
● രാഷ്ട്രീയ പാർട്ടികളും സംഘടനകളും വാണിജ്യ സ്ഥാപനങ്ങളും സ്ഥാപിച്ച ബോർഡുകൾക്കെതിരെയാണ് നടപടി
● കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ അനധികൃത ബോർഡുകൾ കാൽനടയാത്രക്കാർക്കും ഗതാഗതത്തിനും വലിയ ബുദ്ധിമുട്ടാകുന്നു

കാസർകോട്: (KasargodVartha) പാതയോരങ്ങളിൽ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ഹൈകോടതി നിലപാട് കടുപ്പിച്ചതോടെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ കർശന നടപടിയെടുക്കാൻ ഇപ്പോൾ നിർബന്ധിതരായിരിക്കുന്നത്. 

രണ്ടാഴ്ച മുമ്പാണ് ഈ വിഷയത്തിൽ കടുത്ത വിമർശനം ഹൈകോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. ഓരോ അനധികൃത ബോർഡിനും പാതയോരത്തെ തോരണങ്ങൾക്കും കൊടിക്കും വെവ്വേറെയായി 5000 രൂപ പിഴ ഈടാക്കാനാണ് ഹൈകോടതി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുള്ളത്.

സെക്രട്ടറിമാർക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പാതയോരത്ത് സ്ഥാപിച്ച ബോർഡുകളിൽ പിഴ ഈടാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയുടെ നിർണായക നിരീക്ഷണം. പിഴ ഈടാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർ തയാറായില്ലെങ്കിൽ സെക്രട്ടറിമാർക്കെതിരെ നടപടിയെടുക്കുമെന്നും, പിഴ സെക്രട്ടറിമാരിൽ നിന്ന് തന്നെ ഈടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

kerala high court 5000 fine unauthorized boards buntings

പോലീസിൻ്റെ ഇടപെടൽ

രാഷ്ട്രീയ പാർട്ടികളും സംഘടനകളും വാണിജ്യാവശ്യങ്ങൾക്കായും സ്ഥാപിച്ച ബോർഡുകളും കൊടി തോരണങ്ങളും ബന്ധപ്പെട്ടവർ നീക്കുമ്പോൾ പിഴ നൽകുന്നില്ലെങ്കിൽ സ്ഥാപിച്ചവർക്കെതിരെ തദ്ദേശ സെക്രട്ടറിയുടെ ശുപാർശയിൽ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകണം. ബോർഡ് നീക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാൽ അത് നൽകുകയും വേണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.

ജില്ലയിലെ ദുരിതാവസ്ഥ

കാസർകോട് ജില്ലയിൽ നടപ്പാതകളിലുള്ള വൈദ്യുതി പോസ്റ്റുകളിലും മറ്റും രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ബോർഡുകൾ കൊണ്ട് നിറഞ്ഞ അവസ്ഥയാണുള്ളത്. ഇത് പലപ്പോഴും കാൽനടയാത്രക്കാർക്ക് വലിയ ദുരിതമാകുന്നുണ്ട്. 

വാഹനഗതാഗതത്തിനും ഇത് തടസമാകുന്നുണ്ട്. ഇവയൊക്കെ അടിയന്തരമായി നീക്കാനാണ് ഹൈകോടതി നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഇപ്പോൾ തദ്ദേശ സെക്രട്ടറിമാർ നൽകിയിരിക്കുന്ന നിർദേശം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Following a strict High Court directive, the Local Self Government Department will impose a ₹5000 fine for every unauthorized board and bunting in public spaces, with police instructed to file cases against violators upon recommendation.

#KasargodVartha #HighCourtOrder #IllegalBoards #KeralaPolice #KasaragodNews #KeralaNews #MalayalamNews #LSGD #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia