city-gold-ad-for-blogger

അനധികൃത മണൽ കടത്തിന് വിരാമമാകും; സംസ്ഥാനത്തെ 17 പുഴകളിൽ നിന്ന് മണലെടുക്കാൻ സർക്കാർ നടപടി, തുടക്കം ഡിസംബറിൽ

 Image reflecting river sand mining and government initiatives in Kerala
Photo: Special Arrangement

● ഉപ്പള, മൊഗ്രാൽ, ചന്ദ്രഗിരി പുഴകളിൽ നിന്നാണ് മണൽ വാരാൻ അനുമതി ലഭിക്കുന്നത്
● സർക്കാരിന്റെ അന്തിമ തീരുമാനമായാൽ മണൽ വാരലിന്റെ ചുമതല അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും
● ഉപ്പള പുഴയുടെ ചുമതല മംഗൽപാടി പഞ്ചായത്തിനും, മൊഗ്രാൽ പുഴയുടേത് കുമ്പളയ്ക്കും, ചന്ദ്രഗിരി പുഴയുടേത് ചെമ്മനാടിനുമാണ്
● തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നീ ജില്ലകളെ നിലവിലെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
● പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെ അനുമതി കൂടി ലഭിച്ചശേഷമായിരിക്കും ഡിസംബറോടെ നടപടികൾ ആരംഭിക്കുക

കാസർകോട്: (KasargodVartha) സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ സർക്കാർ നടപടികളാരംഭിച്ചു. മണൽ ഓഡിറ്റ് പ്രകാരം ഖനനയോഗ്യമെന്ന് കണ്ടെത്തിയ 1.7 കോടി യൂണിറ്റ് മണൽ നദികളിൽ നിന്ന് വാരിയെടുക്കുന്നതിനുള്ള നടപടികൾ ഡിസംബറോടെയുണ്ടാവും. ജില്ലയിൽ നിന്ന് ഉപ്പള, മൊഗ്രാൽ, ചന്ദ്രഗിരി പുഴകളിൽ നിന്നാണ് മണൽ വാരാൻ അനുമതി ലഭിക്കുക. ഇതോടെ ജില്ലയിലെ അനധികൃത മണൽ കടത്തിന് മൂക്കുകയറിടാനാകുമെന്ന് പൊലീസും ജിയോളജി വകുപ്പും വിലയിരുത്തുന്നുണ്ട്.

അനുമതി പരിസ്ഥിതി-ജിയോളജി വകുപ്പിൽ നിന്ന്

പുഴകളിൽ അമിതമായി മണൽ അടിഞ്ഞുകൂടുന്നത് സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും നദീതടത്തിൽ ആഴം കുറയുകയും ചെയ്യുന്നുവെന്നാണ് പഠന റിപ്പോർട്ട്. ഇത് മഴക്കാലത്ത് പുഴ ഗതിമാറി ഒഴുകുന്നതിനും പ്രളയത്തിന് സമാനമായ വെള്ളപ്പൊക്കത്തിനും കാരണമാവുന്നുവെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു നിർദേശം സർക്കാരിന് മുന്നിൽ വെച്ചത്. ഇത് തത്വത്തിൽ സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഇനി സംസ്ഥാന പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെ അനുമതി കൂടി ഇതിന് ലഭിക്കേണ്ടതുണ്ട്.

kerala government sand mining 17 rivers december 2026

പഞ്ചായത്തുകൾക്ക് വരുമാനമാകും

സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അന്തിമ തീരുമാനമായാൽ മണൽ വാരലിൻ്റെ ചുമതല അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും നൽകുക. ജില്ലയിലെ ഉപ്പള പുഴയുടെ ചുമതല മംഗൽപാടി ഗ്രാമപഞ്ചായത്തിനും, മൊഗ്രാൽ പുഴയുടേത് കുമ്പള ഗ്രാമപഞ്ചായത്തിനും, ചന്ദ്രഗിരി പുഴയുടേത് ചെമ്മനാട് ഗ്രാമപഞ്ചായത്തിനും ലഭിക്കും. ഇത് പഞ്ചായത്തുകൾക്ക് വലിയൊരു വരുമാനമാകും.

17 നദികൾ; 3 ജില്ലകളെ ഒഴിവാക്കി

സംസ്ഥാനത്ത് ശ്രീകണ്ഠാപുരം പുഴ, പെരുമ്പ പുഴ, വളപട്ടണം, ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, മൂവാറ്റുപുഴയാറ്, പമ്പ, അച്ചൻകോവിൽ തുടങ്ങിയ നദികളിൽ നിന്നാണ് മണൽ വാരാൻ നടപടികൾക്ക് റിപ്പോർട്ടിൽ ശുപാർശയുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നീ ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്. പട്ടികയിലില്ലാത്ത അഞ്ച് നദികളുടെ ഓഡിറ്റ് നടന്നു വരുന്നുണ്ട്. അത് കഴിഞ്ഞാൽ ഈ നദികളെയും ലിസ്റ്റിൽ ഉൾപ്പെടുത്തും. മൊത്തം 17 നദികളിൽ നിന്നായി 1.7 കോടി യൂണിറ്റ് മണലാണ് വാരിയെടുക്കുക.

കാസർകോട് ജില്ലയിൽ കടവുകളിൽ നിന്നും തീരദേശത്തുനിന്നും അനധികൃതമായി മണൽ എടുക്കുന്നത് പൊലീസിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ദിവസവും നിരവധി പരാതികളാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്നത്. പൊലീസ് ഇടപെടൽ നടത്തിയില്ലെങ്കിൽ മണൽ കടത്തിന് പൊലീസും കൂട്ടുനിൽക്കുന്നുവെന്ന ആക്ഷേപം ഉയരുകയും ചെയ്യുന്നു. 

അതുകൊണ്ടാണ് ഇടയ്ക്കിടയ്ക്കെങ്കിലും പൊലീസ് അനധികൃത മണലെടുപ്പിനെതിരെ നടപടി കടുപ്പിക്കുന്നത്. സർക്കാർ തലത്തിൽ മണൽ വാരൽ ആരംഭിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: The Kerala government is expediting procedures to extract 1.7 crore units of accumulated sand from 17 rivers, including three in Kasaragod, by December 2026.

#KasargodVartha #SandMining #KeralaRivers #KasaragodNews #RevenueDepartment #LocalSelfGovernment #KeralaNews #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia