Recognition | കേരളോത്സവത്തിന് അകമഴിഞ്ഞ സഹായം; ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് ഭാരവാഹികളെ അനുമോദിച്ചു
Updated: Dec 11, 2024, 15:36 IST
![Kerala Festival Appreciation: Hotel and Restaurant Officials Honored](https://www.kasargodvartha.com/static/c1e/client/114096/uploaded/b575f1e9b4f66bb6427c23f2fa2ff044.webp?width=823&height=463&resizemode=4)
Photo: Arranged
● കുമ്പള കേരളോത്സവത്തിന് സഹായിച്ച ഹോട്ടൽ അസോസിയേഷൻ അംഗങ്ങളെ അനുമോദിച്ചു
● സെക്രട്ടറി സവാദ് താജ് എന്നിവരെ എകെഎം അഷ്റഫ് എംഎൽഎ സ്നേഹപഹാരം നൽകിയാണ് അനുമോദിച്ചത്.
കുമ്പള: (KasargodVartha) കുമ്പള ഉപജില്ലാ കേരളോത്സവത്തിന്റെ വിജയത്തിനായി ഭക്ഷണം ഒരുക്കുന്നതിന് സാമ്പത്തികമായി സഹായിച്ച കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റിന്റെ ഭാരവാഹികളെ സ്നേഹോപഹാരം നൽകി അനുമോദിച്ചു.
കുമ്പളയിൽ വച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് മമ്മു മുബാറക്, സെക്രട്ടറി സവാദ് താജ് എന്നിവരെ എകെഎം അഷ്റഫ് എംഎൽഎ സ്നേഹപഹാരം നൽകിയാണ് അനുമോദിച്ചത്. ചടങ്ങിൽ സ്കൂൾ കേരളോത്സവ സംഘാടക സമിതി അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ സംബന്ധിച്ചു.
#KeralaFestival, #HotelAssociation, #EventSupport, #Kumbala, #Recognition, #Community